ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

ബിജെപിയെന്ന വാഷിംഗ് മെഷീനാണ് ലോകത്തെ ഏറ്റവും നല്ല വാഷിംഗ് മെഷീന്‍ എന്നാണ് പ്രതിപക്ഷത്തെ നേതാക്കള്‍ പറയുന്നത്. അതിനു കാരണവുമുണ്ട്. 2014-ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രതിപക്ഷത്തെ പ്രമുഖരായ 25-ലധികം നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്. അതോടുകൂടി ഇവര്‍ക്കെതിരായ വിവിധ ഏജന്‍സികളുടെ അന്വേഷണം നിലയ്ക്കുകയും കേസുകള്‍ റദ്ദാക്കപ്പെടുകയും ചെയ്തു. എന്താല്ലേ....?

മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ 2014-ല്‍ ശാരദ ചിട്ടി ഫണ്ട് അഴിമതിക്കേസില്‍ cbi ചോദ്യം ചെയ്യലും റെയ്ഡുമൊക്കെ നേരിട്ടയാളാണ്. 2015-ല്‍ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. പിന്നെ കേസിനെ പറ്റി ആരും ഒന്നും കേട്ടിട്ടില്ല. ആദര്‍ശ് ഹൗസിംഗ് കോളനി കേസില്‍ cbi, ed കേസുകള്‍ നേരിടുന്നതിനിടെ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്‍റെ മറ്റൊരു നേതാവുമായ അശോക് ചവാന്‍ ബിജെപിയില്‍ ചേര്‍ന്നത്. ജയിലില്‍ പോകാനാവില്ലെന്ന് സോണിയാ ഗാന്ധിയോട് കരഞ്ഞ് പറഞ്ഞ് ഒരു നേതാവ് പാര്‍ട്ടിവിട്ടെന്ന് രാഹുല്‍ ഗാന്ധി അടുത്തിടെ പറഞ്ഞത് ഈ നേതാവിനെ ഉദ്ദേശിച്ചായിരുന്നു. അത് ശരിവെക്കുന്നതാണ് പിന്നീട് കേസിലുണ്ടായ നടപടികള്‍. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗിന്റെ മകന്റെ മരുമകനെതിരായ കേസും അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നതോടെ ആവിയായിപ്പോയി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്‍സിപി നേതാക്കളായ അജിത് പവാറും പ്രഫുല്‍ പട്ടേലുമൊക്കെ എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നതോടെ അവര്‍ക്കെതിരായ കേസുകളും അന്വേഷണ ഏജന്‍സികള്‍ മരവിപ്പിച്ചു. അങ്ങനെ ചെറുതും വലുതുമായി ബിജെപിയില്‍ ചേര്‍ന്ന നേതാക്കളെയെല്ലാം ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുക്കും. പോകാന്‍ തയ്യാറാകാത്ത, അവരുടെ ഭീഷണിക്ക് വഴങ്ങാത്ത നേതാക്കളുടെ അവസ്ഥ പിന്നെ പറയേണ്ടതില്ലല്ലോ...

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Social Post

ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലകള്‍ക്കു പിന്നില്‍ അമേരിക്ക- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Web Desk 2 weeks ago
Social Post

അനില്‍ ബാലചന്ദ്രനെപ്പോലെ 'മോട്ടിവിഷം' വിളമ്പുന്നവരെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ട്- വി ടി ബല്‍റാം

More
More
Web Desk 1 month ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 month ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 month ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 month ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More