പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

ഹൈദരാബാദ്: മുസ്ലീം പളളിക്കുനേരെ പ്രതീകാത്മകമായി അമ്പെയ്ത് വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍. ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ചലച്ചിത്ര താരവുമായ മാധവി ലതയെയാണ് വോട്ടര്‍ തളളിമാറ്റിയത്. ഇവരോട് സംസാരിക്കാനും വോട്ടര്‍ കൂട്ടാക്കിയില്ല. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീടുകള്‍ കയറി വോട്ടുചോദിക്കുന്നതിനിടെയായിരുന്നു സംഭവം. 

പ്രായമായ സ്ത്രീ വോട്ടര്‍ ആദ്യം സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചെങ്കിലും പിന്നീട് തളളിമാറ്റുകയായിരുന്നു. മാധവി ലത കൈമാറിയ ലഘുലേഖ സ്വീകരിക്കാനും അവര്‍ തയ്യാറായില്ല. സ്ഥാനാര്‍ത്ഥി കൂടുതല്‍ സംസാരിക്കാന്‍ മുതിര്‍ന്നതോടെ വീട്ടമ്മയുടെ മട്ട് മാറി. വീണ്ടും തടഞ്ഞുനിര്‍ത്താന്‍ സ്ഥാനാര്‍ത്ഥി ശ്രമിച്ചതോടെയാണ് വോട്ടര്‍ സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി മുന്നോട്ടുപോയത്. ഇതോടെ മാധവി വീഡിയോയും ഫോട്ടോയും എടുക്കുന്നവര്‍ക്കെതിരെ തിരിഞ്ഞു. വീഡിയോ പകര്‍ത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം രാമനവമി ഘോഷയാത്രയ്ക്കിടെയാണ് മാധവി ലത മുസ്ലീം പളളിക്കുനേരെ പ്രതീകാത്മകമായി അമ്പെയ്തത്. ഘോഷയാത്ര നഗരത്തിലെ സിദ്ദിയാംബര്‍ ബസാറിലുളള മസ്ജിദിനു സമീപമെത്തിയപ്പോള്‍ പൂര്‍ണ്ണമായും വെളളത്തുണി കൊണ്ട് മറച്ച പളളിക്കുനേരെ  അവര്‍ അമ്പെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് വിശദീകരണവുമായി അവര്‍ രംഗത്തെത്തുകയും ചെയ്തു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More