നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി. മോദി  ബിജെപിക്ക് ഒരു ബാധ്യതയാണെന്നും അദ്ദേഹത്തെ മാറ്റിനിര്‍ത്തി ഭൂരിപക്ഷം നേടാനാണ് പാര്‍ട്ടി നോക്കേണ്ടതെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. ചൈന ഇന്ത്യന്‍ അതിര്‍ത്തികള്‍ കയ്യേറുന്ന വിഷയത്തില്‍ പ്രധാനമന്ത്രിക്ക് അയഞ്ഞ സമീപനമാണെന്നും അദ്ദേഹം ഭാരത മാതാവിനെ വഞ്ചിച്ചെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'മോദി ചൈനയ്ക്കുമുന്നില്‍ മുട്ടിലിഴഞ്ഞ് ഭാരത മാതാവിനെ വഞ്ചിച്ചിരിക്കുകയാണ്. 2020-ന് ശേഷം ലഡാക്കിന്റെ 4065 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയാണ് നഷ്ടമായത്. അതിനാല്‍ ബിജെപി മോദിയെ മാറ്റിനിര്‍ത്തി ഭൂരിപക്ഷം നേടാന്‍ ശ്രമിക്കണം. മോദി ബിജെപിയുടെ വിശ്വാസ്യതയ്ക്ക് ഒരു ബാധ്യതയാണ്'- സുബ്രമണ്യന്‍ സ്വാമി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

അടുത്തിടെയും മോദിക്കെതിരെ സുബ്രമണ്യന്‍ സ്വാമി വിമര്‍ശനമുന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷവും പ്രധാനമന്ത്രി വിദേശത്ത് പോകാനാഗ്രഹിക്കുന്നത് വില കുറഞ്ഞ പരിപാടിയാണെന്നും മോദിയെ മൂന്നാം തവണയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി ഉയര്‍ത്തിക്കാട്ടിയാല്‍ രാജ്യം ഒറ്റക്കെട്ടായി അതിനെ എതിര്‍ക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Contact the author

National Desk

Recent Posts

Web Desk 14 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More