ബിജെപിക്കാര്‍ ആദ്യം സ്വന്തം പാര്‍ട്ടിയുടെ ചരിത്രം പഠിക്കട്ടെ - ഖാര്‍ഗെ

ഡല്‍ഹി: കോണ്‍ഗ്രസിനെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി പാര്‍ട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിജെപി നേതാക്കള്‍ ആദ്യം സ്വന്തം പാര്‍ട്ടിയുടെ ചരിത്രം പഠിക്കണമെന്നും  മതത്തിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ച പാര്‍ട്ടിയാണ് ബിജെപിയെന്നും ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയെ മോദി വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് ഖാര്‍ഗെയുടെ പ്രതികരണം. 

'മോദിയുടെ മനസ്സില്‍ എന്നും ഹിന്ദു മുസ്ലിം, രാജ്യത്തെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ വിഭജിക്കുക, സമൂഹത്തെ തകര്‍ക്കുക തുടങ്ങിയ ചിന്തകൾ മാത്രമേയുള്ളൂ. മോദി കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക ശരിക്കും വായിച്ചിട്ടില്ല. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നും, സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ നല്‍കുമെന്നും കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കുമെന്നുമാണ് കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയില്‍. ഇതില്‍ മുസ്ലിം ലീഗിനെ പറ്റി എവിടെയാണ് പരാമർശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണം'- ഖാര്‍ഗെ പറഞ്ഞു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ഇന്ത്യ പാകിസ്ഥാന്‍ വിഭജനത്തിന്റെ പ്രധാന കാരണം മുസ്ലിം ലീഗാണെന്നും കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയില്‍ മുസ്ലിം ലീഗിന്റെ ആശയമുണ്ടെന്നുമായിരുന്നു മോദിയുടെ ആരോപണം. ഇന്നത്തെ ഇന്ത്യയുടെ പ്രതീക്ഷകളിൽ നിന്നും ആഗ്രഹങ്ങളിൽ നിന്നും കോൺഗ്രസ് പൂർണമായും മാറി നില്‍ക്കുകയാണ്. പത്രികയില്‍ ഒരു ഭാഗത്ത് മുസ്ലിം ലീഗിന്റെയും ബാക്കി ഭാഗത്ത് പൂർണമായും ഇടതുപക്ഷത്തിന്‍റെ ആശയങ്ങളുമാണ്‌ പ്രതിഫലിക്കുന്നത്. സ്വാതന്ത്ര്യ സമരകാലത്തെ മുസ്ലിം ലീഗ് ചിന്തകളാണ് കോണ്‍ഗ്രസ്‌ പത്രികയിലുള്ളത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ വിവേചനമില്ലാതെ എല്ലാ പദ്ധതികളും എല്ലാ വിഭാഗക്കാരിലേക്കും എത്തിക്കാന്‍ ശ്രമിക്കും എന്നും മോദി പറഞ്ഞിരുന്നു. 

സര്‍ക്കാര്‍ തസ്തിതകളില്‍ 50 ശതമാനം സ്ത്രീ സംവരണം, അഗ്നിപഥ് പദ്ധതി റദ്ദാക്കൽ, അടുത്ത പത്ത് വര്‍ഷം കൊണ്ട് രാജ്യത്തിന്‍റെ ജിഡിപി  ഇരട്ടിയാക്കൽ, കൂറുമാറ്റ വിരുദ്ധ നിയമം ശക്തിപ്പെടുത്തൽ, ചൈനയുമായുള്ള ബന്ധം പുനഃസ്ഥാപിക്കൽ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് കോൺഗ്രസ് പ്രകടന പത്രികയിലുള്ളത്.

Contact the author

National Desk

Recent Posts

Web Desk 15 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More