വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് ബിജെപിയുടെ 10 വര്‍ഷത്തെ സംഭാവന- പി ചിദംബരം

ഡല്‍ഹി: വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് ബിജെപിയുടെ 10 വര്‍ഷത്തെ സംഭാവനയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. 10 വര്‍ഷമായി രാജ്യം ഭരിക്കുന്നത് ബിജെപിയും മോദിയുമാണെന്നും അവരുടെ ഭരണം വിലയിരുത്താന്‍ അത്രയും സമയം ധാരാളമാണെന്നും ചിദംബരം പറഞ്ഞു. ബിജെപിയുടെ ഭരണത്തിനുകീഴില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണെന്നും മാറ്റത്തിനുളള സമയമായെന്നും അദ്ദേഹം പറഞ്ഞു. ദി വയറിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

തെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടുമെന്ന ബിജെപിയുടെ അവകാശവാദത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. '400 സീറ്റെന്ന അവകാശവാദം വെറും കൃത്രിമ പ്രചാരണം മാത്രമാണ്. ഇതൊന്നും ആരും വിശ്വസിക്കാന്‍ പോകുന്നില്ല'- എന്നാണ് ചിദംബരം പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

' ഈ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പ്രതിപക്ഷത്തെ നിരവധി നേതാക്കളെ അവര്‍ ജയിലിലടച്ചു. അവര്‍ക്ക് ജാമ്യം നിഷേധിക്കപ്പെട്ടു. വിഷയത്തില്‍ സുപ്രീംകോടതി ഇടപെടുമ്പോഴേക്കും തെരഞ്ഞെടുപ്പ് അവസാനിച്ചിട്ടുണ്ടാകും. ഇഡിയും ആദായനികുതി വകുപ്പുമെല്ലാം പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ മണ്ഡലങ്ങളില്‍ സജീവമാണ്. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരായ പരാതികളെല്ലാം കുഴിച്ചുമൂടപ്പെടുന്നു. ഈ തെരഞ്ഞെടുപ്പില്‍ ജനാധിപത്യം സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ അടുത്ത തവണ സ്വതന്ത്ര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. ജനാധിപത്യവിരുദ്ധമായ തെരഞ്ഞെടുപ്പാകും അടുത്ത തവണ നടക്കുക. മറ്റ് ചില രാജ്യങ്ങളെപ്പോലെ ഇന്ത്യയും ഒരു സ്വേഛാധിപത്യ രാജ്യമാകും'- പി ചിദംബരം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 17 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More