സംവരണം ഭിക്ഷയല്ല, അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശമാണ്- സിദ്ധരാമയ്യ

ബംഗളുരു: സംവരണം ഭിക്ഷയല്ലെന്നും അത് അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശമാണെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സമൂഹത്തില്‍ ജാതിവ്യവസ്ഥ നിലനില്‍ക്കുന്നിടത്തോളം സംവരണം നിലനില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസും ബിജെപിയും സാമൂഹ്യനീതിയ്ക്ക് എതിരാണെന്നും അതുകൊണ്ടുതന്നെ അവര്‍ക്ക് സംവരണം ഇഷ്ടമല്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. 'ആരും ബിജെപിയിലും ആര്‍എസ്എസിലുമൊന്നും പോയി വീഴരുത്. അവിടെ ശൂദ്രര്‍ക്കും ദളിതര്‍ക്കും സ്ത്രീകള്‍ക്കും പ്രവേശനമില്ല'- സിദ്ധരാമയ്യ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'സ്വാതന്ത്ര്യത്തിനും ബ്രിട്ടീഷുകാര്‍ക്കും മുന്‍പ് ശൂദ്രരായ നമുക്ക് പഠിക്കാന്‍ അവകാശമുണ്ടായിരുന്നോ? സ്ത്രീകള്‍ക്ക് എന്തെങ്കിലും അവകാശമുണ്ടായിരുന്നോ? ഭര്‍ത്താവ് മരിച്ചയുടന്‍ സ്ത്രീയ്ക്ക് സ്വയം ജീവനോടെ തീയില്‍ ചാടി മരിക്കേണ്ടിവരുമായിരുന്നു. മനുസ്മൃതിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇത്തരം മനുഷ്യത്വരഹിതമായ ആചാരങ്ങള്‍ നടന്നത്. നമ്മുടെ ഭരണഘടനയില്‍ ഭേദഗതി വരുത്തി മനുസ്മൃതി തിരികെ കൊണ്ടുവരാനാണ് അവര്‍ ആഗ്രഹിക്കുന്നത്. അത് ജനങ്ങള്‍ തിരിച്ചറിയണം'-സിദ്ധരാമയ്യ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാഷ്ട്രപതിയാക്കാമെന്നോ പ്രധാനമന്ത്രിയാക്കാമെന്നോ പറഞ്ഞാല്‍ പോലും താന്‍ ബിജെപിയിലേക്ക് പോകില്ലെന്നും മോദി പ്രധാനമന്ത്രിയായാല്‍ രാജ്യം വിടുമെന്ന് പറഞ്ഞ ദേവഗൗഡ ഇപ്പോള്‍ മോദിയുമായി തനിക്ക് അഭേദ്യമായ ബന്ധമാണ് എന്നാണ് പറയുന്നത്. രാഷ്ട്രീയക്കാര്‍ക്ക് പ്രത്യയശാസ്ത്ര വ്യക്തതയുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More