ഡല്‍ഹി: ജമ്മു കശ്മീരിലെ മുന്‍ ബിജെപി മന്ത്രിയും ദോഗ്ര സ്വാഭിമാന്‍ സംഘടന ചെയര്‍മാനുമായ ചൗധരി ലാല്‍ സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന ചൗധരി ലാല്‍ സിംഗ് 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷമാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് പിഡിപി- ബിജെപി സഖ്യ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉധംപൂര്‍ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.
കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ ബിജെപി നേതാവും മണ്ഡു മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എയുമായ ജയ്പ്രകാശ് ഭായ് പട്ടേലും ബിഎസ്പി മുന്‍ എംപി ഡാനിഷ് അലിയും ജന്‍ അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബിജെപിയുടെ ആശയങ്ങള്‍ തന്റെ പിതാവ് ടെക് ലാല്‍ മഹ്തോയുടെ ആശയങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നും പദവികള്‍ ആഗ്രഹിച്ചല്ല കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും ജയ്പ്രകാശ് ഭായ് പട്ടേല്‍ പറഞ്ഞു. ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡാനിഷ് അലിയും പപ്പു യാദവും ഡല്‍ഹിയില്‍ എ ഐ സി സി ആസ്ഥാനത്തെത്തിയാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ജന്‍ അധികാര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയിലെ അംരോഹയില്‍ നിന്ന് ഡാനിഷ് അലിയും ബിഹാറിലെ പൂര്‍ണ്ണിയയില്‍ നിന്ന് പപ്പു യാദവും ലോക്സഭയിലേക്ക് മത്സരിക്കും.
രാജ്യത്തെ ഏകാധിപത്യത്തിനെതിരായ പ്രതിഷേധമെന്ന നിലയ്ക്കാണ് കോണ്‍ഗ്രസില്‍ ചേരുന്നതെന്നും കോണ്‍ഗ്രസില്‍ തനിക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നുണ്ടെന്നും പപ്പു യാദവ് പറഞ്ഞു. മണിപ്പൂരില്‍ വെച്ച് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തതിന് ബിഎസ്പി ഡാനിഷ് അലിയെ നേരത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അതിനു പിന്നാലെയാണ് അദ്ദേഹം ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.