ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളില്‍ വര്‍ക്കല പാപനാശം ബീച്ചും

Web Desk 2 months ago

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിലൊന്നായി കേരളത്തിലെ വർക്കല പാപനാശം ബീച്ച്. ‘ലോണ്‍ലി പ്ലാനറ്റ്’ എന്ന പ്രസിദ്ധീകരണമാണ് ലോകത്തിലെ മനോഹരമായ ബീച്ചുകളുടെ പട്ടിക തയാറാക്കിയത്. ഗോവയിലെ പലോലം, ആൻഡമാനിലെ സ്വരാജ് ബീച്ച് എന്നിവയാണ് പട്ടികയിൽ ഉള്‍പ്പെട്ട മറ്റ് ഇന്ത്യൻ ബീച്ചുകൾ. ലോണ്‍ലി പ്ലാനറ്റ് പട്ടികയില്‍ സ്കോട്ടിഷ് ഹൈലാൻഡ്സ് മുതൽ ആസ്ട്രേലിയൻ തീരം വരെ ഉൾപ്പെടും. ഇന്ത്യയിലെ ബീച്ചുകള്‍ മാത്രമല്ല തായ്‌ലൻഡിലെ അതിമനോഹരമായ ഈന്തപ്പനകൾ നിറഞ്ഞ തീരങ്ങളും വെയിൽസിലെ കാറ്റുള്ള ബീച്ചുകളും ജപ്പാന്റെ പുറം ദ്വീപുകളിലെ ആളൊഴിഞ്ഞ തീരങ്ങളും ഈ പട്ടികയിലുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭൂമിശാസ്ത്രപരമായി നിരവധി പ്രത്യേകതകളുള്ള സ്ഥലമാണ് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലുള്ള പാപനാശം ബീച്ച്. ഭൗമശാസ്ത്രജ്ഞര്‍ 'വര്‍ക്കല രൂപവത്കരണം’ എന്ന് വിളിക്കുന്ന മനോഹരമായ പാറക്കെട്ടുകളാണ് പാപനാശത്തിന്‍റെ പ്രധാന  സവിശേഷത. ലോകത്താകമാനം യാത്രാ പ്രേമികളായ വായനക്കാരുള്ള പ്രസിദ്ധീകരണമാണ് ലോൺലി പ്ലാനെറ്റ്. 

വര്‍ക്കലയിലെ പാപനാശം ബീച്ച് 'ദക്ഷിണ കാശി' എന്നും അറിയപ്പെടുന്നു. മികച്ച പ്രകൃതി – ആയുര്‍വേദ ചികിത്സാ കേന്ദ്രം കൂടിയാണ് വര്‍ക്കല. കൂടാതെ പാരാസെയിലിംഗ്, സ്കൂബ ഡൈവിങ്, പാരാഗ്ലൈഡിങ് എന്നീ സാഹസിക വിനോദങ്ങളും വര്‍ക്കലയിലുണ്ട്. ഇതിന്റെ ഭാഗമായി മാര്‍ച്ച് 29, 30, 31 തീയതികളില്‍ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര സര്‍ഫിങ് ഫെസ്റ്റിവലും നടക്കാറുണ്ട്.

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More