ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണഘടന തിരുത്തിയെഴുതുമെന്ന് ബിജെപി എംപി; ആര്‍എസ്എസിന്റെ ലക്ഷ്യം നടക്കില്ലെന്ന് രാഹുല്‍

ഡല്‍ഹി: തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷം ലഭിച്ച് ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന തിരുത്തിയെഴുതുമെന്ന ബിജെപി എംപി അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി എംപിയുടെ പ്രസ്താവനയിലൂടെ നരേന്ദ്രമോദിയുടെയും ബിജെപിയുടെയും ഗൂഢ ലക്ഷ്യങ്ങള്‍ പരസ്യമായെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദിയുടെയും ബിജെപിയുടെയും ആത്യന്തിക ലക്ഷ്യം ബാബാ സാഹിബിന്റെ ഭരണഘടനയെ തകര്‍ക്കുക എന്നതാണെന്നും നീതി, സമത്വം, പൗരാവകാശം, ജനാധിപത്യം എന്നിവയെ അവര്‍ വെറുക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

'രാജ്യത്തെ പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്ത്, സമൂഹത്തെ ഭിന്നിപ്പിച്ച്, മാധ്യമങ്ങളെ അടിമകളാക്കി, അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി, സ്വതന്ത്ര ഏജന്‍സികള്‍ക്ക് കൂച്ചുവിലങ്ങിട്ട് അവര്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യ രാജ്യത്തെ ഏകാധിപത്യ രാജ്യമാക്കി മാറ്റണം. ഈ രാജ്യദ്രോഹ പ്രവര്‍ത്തികള്‍ വിജയിക്കാന്‍ നമ്മള്‍ അനുവദിക്കില്ല. നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അവസാന ശ്വാസം വരെയും പോരാടുക തന്നെ ചെയ്യും. ഭരണഘടനയുടെ കാവല്‍ക്കാരായ ഈ രാജ്യത്തെ എല്ലാ മനുഷ്യരോടും, പ്രത്യേകിച്ച് ദളിത്- ആദിവാസി- പിന്നാക്ക ജനവിഭാഗങ്ങളോട് എനിക്ക് പറയാനുളളത് 'ഉണരുക, നിങ്ങളുടെ ശബ്ദമുയര്‍ത്തുക. ഇന്ത്യാ സഖ്യം നിങ്ങളുടെ കൂടെയുണ്ട്'- എന്നാണ്. '-രാഹുല്‍ ഗാന്ധി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോക്‌സഭയിലും രാജ്യസഭയിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുകയും ഇരുപതിലേറെ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തില്‍ വരികയും ചെയ്താല്‍ ഭരണഘടന തിരുത്തിയെഴുതുമെന്നാണ് ഉത്തര കന്നഡ എംപിയായ അനന്ത് കുമാര്‍ ഹെഗ്‌ഡെ പറഞ്ഞത്. 'ബിജെപി 400 സീറ്റുകളില്‍ വിജയിക്കാന്‍ എല്ലാവരും കണിശമായി സഹായിക്കണം. കോണ്‍ഗ്രസ് നേതാക്കള്‍ പല കാലങ്ങളിലായി ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്. അതൊന്നും ഹിന്ദുയിസം മുന്‍നിര്‍ത്തിയായിരുന്നില്ല. നമുക്ക് നമ്മുടെ മതം മുന്‍നിര്‍ത്തി അത് ചെയ്യേണ്ടതുണ്ട്'- എന്നാണ് ബിജെപി എംപി പറഞ്ഞത്.

Contact the author

National Desk

Recent Posts

Web Desk 6 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More