അഗര്‍ത്തല: പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് സീതയെന്നും അക്ബറെന്നും പേരിട്ട ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന് ലാല്‍ അഗര്‍വാളിനെയാണ് ത്രിപുര സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. സിംഹങ്ങളുടെ പേര് മതവികാരം വ്രണപ്പെടുത്തുവെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് സിംഹങ്ങള്‍ക്ക് പേരിട്ട ഉദ്യോഗസ്ഥനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തത്.
മൃഗങ്ങളുടെ കൈമാറ്റ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 12-ന് ത്രിപുരയിലെ സെപാഹിജാല മൃഗശാലയില്‍ നിന്ന് സിംഹങ്ങളെ ബംഗാളിലെ വൈല്‍ഡ് അനിമല്‍സ് പാര്‍ക്കിലേക്ക് മാറ്റിയിരുന്നു. പാര്‍ക്കിലേക്ക് മാറ്റുമ്പോള്‍ സിംഹങ്ങളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്തത് പ്രബിന് ലാല്‍ അഗര്‍വാള്‍ എന്ന ഉദ്യോഗസ്ഥനാണ്. 1994 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രബിന് ലാല്‍ ത്രിപുര ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ത്രിപുര മൃഗശാല അധികൃതരാണ് സിംഹങ്ങള്‍ക്ക് പേരിട്ടതെന്നും പേര് മാറ്റേണ്ടതിന്റെ ഉത്തരവാദിത്തം അവര്‍ക്കാണെന്നും ബംഗാള്‍ വനംവകുപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് സിംഹങ്ങളുടെ പേര് മാറ്റി പ്രശ്നം പരിഹരിക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു.