കര്‍ഷകര്‍ക്ക് താങ്ങുവിലയ്ക്ക് പകരം കണ്ണീര്‍ വാതകം; കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

ഡല്‍ഹി: കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകരുടെ താങ്ങുവിലയെന്ന ആവശ്യം അംഗീകരിക്കാതെ അവര്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും അവരെ ജയിലിലടയ്ക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ താങ്ങുവില നടപ്പിലാക്കുമെന്നും എല്ലാ കര്‍ഷകര്‍ക്കും മിനിമം താങ്ങുവില നിയമപരമായി ഉറപ്പുവരുത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

'കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുകയാണ്. അവര്‍ക്കെതിരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. അവര്‍ അവരുടെ അധ്വാനത്തിന്റെ ഫലം മാത്രമാണ് ചോദിക്കുന്നത്. എം എസ് സ്വാമിനാഥന് ബിജെപി സര്‍ക്കാര്‍ ഭാരത് രത്‌ന പ്രഖ്യാപിച്ചു. എന്നാല്‍ അദ്ദേഹം പറഞ്ഞതൊന്നും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില നിയമപരമായ അവകാശമാക്കും'- രാഹുല്‍ ഗാന്ധി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ കര്‍ഷക സംഘടനകളുടെ ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന് ഡല്‍ഹി അതിര്‍ത്തിയില്‍ എത്തിയേക്കും. കനത്ത സുരക്ഷയാണ് ഹരിയാനയിലും ഡല്‍ഹി അതിര്‍ത്തിയിലും  പൊലീസ് ഒരുക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടാമതും കര്‍ഷക സമരമുണ്ടായാല്‍ അത് ഹിന്ദി ബെല്‍റ്റില്‍ വലിയ തിരിച്ചടിയാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

Contact the author

National Desk

Recent Posts

Web Desk 12 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More