ഏഴു ദിവസത്തിനകം പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് പറഞ്ഞത് നാക്കുപിഴ; തിരുത്തി കേന്ദ്ര മന്ത്രി

ഏഴു ദിവസത്തിനകം പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് പറഞ്ഞത് ഒരു നാക്കുപിഴയായിരുന്നുവെന്ന് ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ ശന്തനു താക്കൂർ. നിയമത്തിലെ ചട്ടങ്ങൾ ഏഴു ദിവസത്തിനകം രൂപപ്പെടുത്തുമെന്നാണ് താൻ ഉദ്ദേശിച്ചതെന്നാണ് പുതിയ പ്രതികരണം. 'അടുത്ത ഏഴ് ദിവസത്തിനുള്ളിൽ പശ്ചിമ ബംഗാളിൽ മാത്രമല്ല ഇന്ത്യയിലുടനീളം പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന കാര്യത്തിൽ ഞാൻ ഗ്യാരന്റി എന്നായിരുന്നു' പശ്ചിമ ബംഗാളില്‍ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്ത് താക്കൂർ പറഞ്ഞിരുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2014 ഡിസംബർ 31 നു മുൻപ് ബംഗ്ലാദേശ്, പാകിസ്‌ഥാൻ, അഫ്ഘാനിസ്ഥാൻ എന്നീ രാജ്യങ്ങളിനിന്നു അനധികൃതമായി ഇന്ത്യയിൽ കുടിയേറിയ ഹിന്ദു, സിക്ക്, ക്രിസ്ത്യൻ, പാഴ്‌സി, ബുദ്ധ, ജൈന മതക്കാർക്ക് മാത്രം പൌരത്വം നല്‍കുന്ന നിയമമാണ് ബിജെപി കൊണ്ടുവരാന്‍ പോകുന്നത്. അതില്‍ മുസ്ലിം സമൂഹത്തെ മാത്രം ഉള്‍പ്പെടുത്തുന്നില്ല എന്നതാണ് പ്രശ്നം. ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് ഭൂരിപക്ഷ വോട്ടില്‍ കണ്ണുവച്ചാണ്. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ നിയമമാണെന്നും അത് നടപ്പാക്കുന്നത് ആർക്കും തടയാനാകില്ലെന്നും അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അടുത്തിടെ പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

Web Desk 19 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More