ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കില്‍ നെതന്യാഹു സര്‍ക്കാരിനെ താഴെയിറക്കും - ഇസ്രായേല്‍ മന്ത്രി

Web Desk 3 months ago

തെൽ അവീവ്: ഹമാസിന്റെ പിടിയിലുള്ള ഇസ്രായേൽ ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കില്‍ നെതന്യാഹു സർക്കാറിനെ വീഴ്ത്തുമെന്ന ഭീഷണിയുമായി ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ. ഹമാസുമായി  നിരുത്തരവാദപരമായ കരാറിലാണ് നെതന്യാഹു ഏർപ്പെട്ടിട്ടുള്ളതെങ്കില്‍ സർക്കാറിനെ തീര്‍ച്ചയായും താഴെ ഇറക്കുമെന്നാണ് ഭീഷണി. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

ഒത്സ്മ യെഹൂദിത് പാർട്ടി അംഗമാണ് ഇറ്റാമർ ബെൻ ഗ്വിർ. ഇദ്ദേഹത്തിന്റെ പ്രതികരണത്തിന് പിന്നാലെ ബന്ദികളെ തിരിച്ചെത്തിക്കാനുള്ള ഇസ്രായേൽ സർക്കാറിന്റെ ഏത് ശ്രമങ്ങള്‍ക്കും പൂർണ പിന്തുണ നൽകുമെന്ന പ്രസ്താവനയുമായി ഇസ്രായേൽ പ്രതിപക്ഷ നേതാവ് യാർ ലാപിഡ് രംഗത്തെത്തിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'യുദ്ധം തുടങ്ങി 116 ദിവസമായി. ഈ ദിവസങ്ങളില്‍ ഞാന്‍ നിരവധി ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങളെ കണ്ടു. അവരോടെല്ലാം ബന്ദികളെ സര്‍ക്കാര്‍ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് ഉറപ്പ് കൊടുത്തു. ബന്ദികളായവരോടും അവരുടെ കുടുംബാംഗങ്ങളോടും എപ്പോഴും ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. '- ഇറ്റാമർ ബെൻ ഗ്വിർ വ്യക്തമാക്കി. 

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More