'വരൂ കുറച്ച് കരഞ്ഞിട്ട് പോകാം'; ആളുകളെ കരയിക്കാനായൊരു വെബ്‌സൈറ്റ്

Web Desk 3 months ago

നമ്മളില്‍ പലരും മനസില്‍ അടക്കിവെച്ചിരിക്കുന്ന വേദനകളും പിരിമുറുക്കങ്ങളും പുറത്ത് വിടുന്നത് ഒന്ന് പൊട്ടി കരയുമ്പോഴാണ്. പക്ഷേ കരയുന്നത്‌ ഒരു മോശം കാര്യമായിട്ടാണ്‌ പലരും ഇപ്പോഴും കാണുന്നത്. പ്രത്യേകിച്ചും മുതിര്‍ന്നവര്‍ കരയാറില്ല , ആണ്‍കുട്ടികള്‍ കരയാറില്ല  എന്നെക്കെയാണ് നമ്മള്‍ പറയാറുള്ളത്. അതേസമയം, ആഴ്ചയിലൊരിക്കൽ ആളുകളെ കരയാൻ പ്രേരിപ്പിക്കുന്ന ഒരു വെബ്സൈറ്റ് ഉണ്ട്.  cryonceaweek.com എന്നാണ് വെബ്സൈറ്റിന്റെ പേര്. 

ഈ വെബ്സൈറ്റ് അവരുടെ യൂസർമാരെ കരയാന്‍ അനുവദിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇങ്ങനെ അവരുടെ വികാരങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാം. ആഴ്ചയിലൊരിക്കൽ കരയുന്നത് കൊണ്ട് പ്രശ്നം ഒന്നും ഉണ്ടാകില്ലെന്ന് പഠനങ്ങള്‍ പറയുന്നു. ഉള്ളില്‍ ഒതുക്കി വെച്ച വേദനകളെ തുറന്നുവിടാൻ ഇത് സഹായിക്കും. കൂടാതെ ഇത് നമ്മുടെ മനസിനെ ശുദ്ധീകരിക്കുന്നുവെന്നും വെബ് സൈറ്റ് പറയുന്നു. ഇത് കേള്‍ക്കുമ്പോള്‍ പലര്‍ക്കും തോന്നുന്ന സംശയമാണ് കരയിപ്പിക്കാൻ വെബ്സൈറ്റ് എന്താണ് ചെയ്യുക എന്ന്. ചില വൈകാരികമായ വീഡിയോകൾ കാണിക്കും. അങ്ങനെ ആളുകളെ കരയാന്‍ സഹായിക്കും. ഇത്തരത്തില്‍ ആളുകളെ കരയിക്കാനുള്ള പലതരം വീഡിയോകൾ വെബ്സൈറ്റിലുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നമ്മളെ കരയിപ്പിക്കുന്ന സിനിമകളും വീഡിയോകളും കാണുന്നത് മാനസികാരോ​ഗ്യത്തിന് ​ഗുണം ചെയ്യും എന്നാണ് 2018 -ൽ ദി ഇൻഡിപെൻഡൻ്റിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ  പറയുന്നത്. കരയുമ്പോള്‍ ശരീരം സ്ട്രെസ് ഹോർമോണുകളും ടോക്സിനുകളും പുറത്തുവിടുന്നു. ഇത് സമ്മർദ്ദങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് കരയുന്നത് ഒരിക്കലും ബലഹീനതയായി കണക്കാക്കേണ്ടതില്ല.

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More