താലിബാന്‍ വിളിച്ച നയതന്ത്ര പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുത്ത് ഇന്ത്യ

Web desk 2 months ago

ഡല്‍ഹി: കാബൂളില്‍ താലിബാൻ വിളിച്ച നയതന്ത്ര പ്രതിനിധികളുടെ യോഗത്തിൽ ഇന്ത്യ പങ്കെടുത്തു. ഇന്ത്യയടക്കം 10 രാജ്യങ്ങളുടെ  പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. ജനുവരി 29 തിങ്കളാഴ്ചയായിരുന്നു യോഗം. ചൈന, ഇറാൻ, പാകിസ്താൻ, ഉസ്ബെക്കിസ്താൻ, തുർക്ക്മെനിസ്താൻ, കസാക്കിസ്താൻ, തുർക്കി, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. റീജനൽ കോ-ഓപ്പറേഷൻ ഇനിഷ്യേറ്റീവ് മീറ്റിങ് എന്നായിരുന്നു യോഗത്തിന്റെ പേര്.

ഇന്ത്യയെ പ്രതിനിധികരിച്ച് രാംബാബു ചെല്ലപ്പ സെഷനിൽ പങ്കെടുത്തു. ഇന്ത്യ ഇതുവരെ അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിച്ചിട്ടില്ല. അതിനിടെയാണ് താലിബാൻ വിളിച്ച യോഗത്തിൽ പങ്കെടുത്തത്. യോഗത്തെ കുറിച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥർ ഇതുവരെ പ്രതികരണം ഒന്നും നടത്തിയിട്ടില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിലവിലെ അഫ്ഗാൻ ആക്ടിങ് വിദേശകാര്യ മന്ത്രിയായ അമീർ ഖാൻ മുത്തഖിയാണ് പരിപാടിയെ അഭിസംബോധന ചെയ്തത്.  വിവിധ രാജ്യങ്ങളുമായുള്ള ബന്ധം പ്രാധാന്യമർഹിക്കുന്നുണ്ടെന്നും തുടര്‍ന്നും സൗഹൃദ ഇടപെടലുകള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.  

Contact the author

Web desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More