'ലേഡി ഡായ്'; ലോകത്തില്‍ ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന മമ്മി !

Web Desk 3 months ago

മമ്മി എന്ന് കേൾക്കുമ്പോൾ തന്നെ ഈജിപ്തിലെ കൂറ്റൻ പിരമിടുകൾക്കുള്ളിൽ സൂക്ഷിക്കപ്പെടുന്ന എല്ലും തോലുമായ മൃതദേഹമാകും നമുക്ക് ഓർമ വരിക. എന്നാൽ  ലോകത്തില്‍ ഏറ്റവും നന്നായി സൂക്ഷിക്കപ്പെട്ട മമ്മി ചൈനയിലാണുള്ളത്. 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ച് മരിച്ച് പോയ ഒരു ചൈനീസ് സ്ത്രീയുടെ മമ്മിയാണ് ഏറ്റവും സുരക്ഷിതമായി സംരക്ഷിക്കപ്പെടുന്നത്. 'ലേഡി ഡായ്' (Lady Dai) എന്നും മാർക്വിസ് ഓഫ് ഡായ് ( Marquise of Dai) എന്നറിയപ്പെട്ടിരുന്ന ഹാന്‍ രാജവംശത്തിലെ സിൻ ഷുയി (Xin Zhui - ബിസി 217 - ബിസി 168) എന്ന സ്ത്രീയുടെ മൃതശരീരമാണ് സംരക്ഷിക്കുന്നത്. 

ഇന്നും മമ്മിയ്ക്ക് ഏതാണ്ട് 85 ശതമാനത്തോളം കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ശരീരത്തിലെ തൊലി കുറച്ച് നശിച്ചു എന്നതെഴിച്ചാല്‍ മറ്റ് പ്രശ്നങ്ങള്‍ ഒന്നും മമ്മിയ്ക്ക് ഇല്ല. മുടിയ്ക്ക് യാതൊരു കേടും സംഭവിച്ചിട്ടില്ല. മമ്മിയുടെ കൈ കാലുകള്‍ സാധാരണ മനുഷ്യരുടേത് പോലെ വളയ്ക്കാനും തിരിക്കാനും പറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചരിത്രത്തില്‍ തന്നെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ട മനുഷ്യ മമ്മിയായി ലേഡി ഡായ്‍യുടെ മമ്മിയാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

മമ്മി പരിശോധിച്ച ഡോക്ടര്‍മാരുടെ സംഘം 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ മരിക്കുമ്പോള്‍ പിത്തസഞ്ചി രോഗം, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, കരൾ രോഗം എന്നീ രോഗങ്ങള്‍ ഉണ്ടായിരുന്നെന്ന് കണ്ടെത്തി. പണ്ട് ചൈനയില്‍ ഹാൻ രാജവംശ കാലത്ത് ഡായിലെ മാർക്വിസും ചാങ്ഷാ രാജ്യത്തിന്‍റെ ചാൻസലറുമായിരുന്ന ലി കാങ്ങിന്‍റെ ഭാര്യയായിരുന്നു സിൻ ഷുയി എന്നാണ് റിപ്പോര്‍ട്ടുകള്‍. 1971 ല്‍ ഹുനാനിലെ ചാങ്ഷയിലുള്ള മാവാങ്ഡുയിയിലെ ഒരു ശവകുടീരത്തില്‍ നിന്നാണ് മമ്മി കണ്ടെത്തിയത്. ഇന്ന് ഈ മമ്മി ഹുനാൻ മ്യൂസിയത്തിലാണ് സംരക്ഷിക്കപ്പെടുന്നത്.

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More