പാറ്റ്ന: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബിഹാറില്‍ പ്രവേശിക്കും. ഇന്നും നാളെയും ബിഹാറില്‍ പര്യടനം നടത്തും. നിതീഷ് കുമാറിന്റെ എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ഇന്ത്യാ സഖ്യം രാഷ്ട്രീയ വെല്ലുവിളി നേരിടുന്ന സമയത്താണ് യാത്ര ബിഹാറിലെത്തുന്നത്. തേജസ്വി യാദവുള്പ്പെടെയുളള ഇന്ത്യാ മുന്നണിയുടെ നേതാക്കള്‍ യാത്രയില്‍ അണിചേരുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. കിഷന്‍ഗഞ്ചില്‍ വെച്ചാണ് രാഹുലിനെ നേതാക്കള്‍ സ്വീകരിക്കുക. ബസിലും കാറിലും പദയാത്രയായുമാണ് ഇന്നത്തെ പര്യടനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വിവിധയിടങ്ങളില്‍ വലിയ സ്വീകരണം ഒരുക്കും. ജെഡിയു ഇന്ത്യാ മുന്നണിയില്‍ നിന്ന് പോയ പശ്ചാത്തലത്തില്‍ ജനപിന്തുണ കുറഞ്ഞാല്‍ യാത്രയെ അത് ബാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. പൂര്‍ണിയയില്‍ കോണ്‍ഗ്രസ് മഹാറാലി സംഘടിപ്പിക്കും. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് റാലിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. സിപിഐ, സിപിഎം തുടങ്ങിയ പാര്‍ട്ടികളെയും യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യാത്രയ്ക്കിടെ നിതീഷ് കുമാറിനെതിരെ രാഹുല്‍ രൂക്ഷ വിമര്‍ശനം നടത്താനും സാധ്യതയുണ്ട്. രണ്ട് ദിവസത്തെ ബിഹാര്‍ പര്യടനത്തിനുശേഷം യാത്ര ബംഗാളിലേക്ക് കടക്കും.