രാമക്ഷേത്ര പ്രതിഷ്ഠയില്‍ ആഹ്ലാദപ്രകടനം; 9 ഇന്ത്യക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് കുവൈത്ത്‌

Web Desk 3 months ago

കുവൈത്ത്: അയോധ്യയിൽ ബാബരി മസ്ജിദ് തകര്‍ത്ത് നിര്‍മ്മിച്ച രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് കുവൈത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മധുരം വിതരണം ചെയ്ത ഇന്ത്യക്കാരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. രണ്ടു കമ്പനികളില്‍ നിന്നായി ഒമ്പത്‌ ഇന്ത്യക്കാരെയാണ് ജോലിയില്‍ നിന്ന് പുറത്താക്കി നാട്ടിലേക്കയച്ചത്. 

22-ന് ഇവര്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജോലി സ്ഥലത്ത് മധുരം വിതരണം ചെയ്തു. തുടര്‍ന്ന് ഇവര്‍ക്കെതിരെ കമ്പനി അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു. 23-നു രാത്രി തന്നെ എല്ലാവരെയും ഇന്ത്യയിലേക്ക് കയറ്റി അയച്ചു. രാമക്ഷേത്ര ഉദ്ഘാടനം ഇന്ത്യയിലും വിദേശത്തും ഒരു വിഭാഗം ആളുകൾ വലിയ ആവേശത്തോടെയായിരുന്നു ആഘോഷിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുകേഷ് അംബാനി തുടങ്ങിയ മറ്റു പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More