ന്യായ് യാത്രയ്ക്കുനേരെ ബിജെപി ആക്രമണം; ബസ് നിര്‍ത്തി അക്രമികള്‍ക്കിടയിലേക്കിറങ്ങി രാഹുല്‍ ഗാന്ധി

ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുല്‍ ഗാന്ധി സഞ്ചരിച്ച ബസിനു നേരെ ബിജെപിയുടെ ആക്രമണം. അസമിലെ സോണിത്പൂരിലായിരുന്നു സംഭവം. യാത്ര സോണിത്പൂരിലൂടെ കടന്നുപോകുന്നതിനിടെ കാവി കൊടിയും മോദി അനുകൂല മുദ്രാവാക്യങ്ങളുമായി ഒരു സംഘം ബിജെപി  പ്രവര്‍ത്തകര്‍ ബസ് വളയുകയായിരുന്നു. ഇതോടെ ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധി ബിജെപി പ്രവര്‍ത്തകര്‍ക്കിടയിടയിലേക്ക് ഇറങ്ങിച്ചെന്നു. രാഹുലിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുനയിപ്പിച്ച് ബസിലേക്ക് തിരികെ കയറ്റുകയായിരുന്നു. 

'ഇരുപത്-ഇരുപത്തിയഞ്ച് ബിജെപി പ്രവര്‍ത്തകര്‍ വടികളുമായി ബസിനു മുന്നിലേക്ക് വന്നു. ഞാന്‍ ബസില്‍ നിന്ന് പുറത്തിറങ്ങിയതോടെ അവര്‍ ഓടിപ്പോയി. കോണ്‍ഗ്രസിന് ബിജെപിയെയും ആര്‍എസ്എസിനെയും ഭയമാണ് എന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ അത് അവരുടെ സ്വപ്‌നം മാത്രമാണ്. അവര്‍ ഞങ്ങളുടെ പ്ലക്കാര്‍ഡുകളും പോസ്റ്ററുകളും കീറുന്നത് ഞങ്ങള്‍ കാര്യമാക്കുന്നില്ല. പ്രധാനമന്ത്രിയെയോ അസം മുഖ്യമന്ത്രിയെയോ ഞങ്ങള്‍ ഭയക്കുന്നില്ല. ബസിലിരുന്ന് ഞാന്‍ എല്ലാവര്‍ക്കും ഫ്‌ളൈയിംഗ് കിസ് കൊടുത്തു'-സംഘര്‍ഷത്തിനുശേഷം നടന്ന റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, അസമിലെ വൈഷ്ണവ പണ്ഡിതനായ ശ്രീമന്ത ശങ്കര്‍ദേവയുടെ ജന്മസ്ഥലമായ ഭട്ടദ്രവ സത്രത്തില്‍ പ്രണാമമര്‍പ്പിക്കാനെത്തിയ രാഹുലിനെ പൊലീസ് തടഞ്ഞു. രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. അസം പൊലീസിന്റെ നടപടിക്കെതിരെ രാഹുല്‍ ഗാന്ധി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കാതെ മടങ്ങിപ്പോകില്ലെന്നാണ് രാഹുലിന്റെ നിലപാട്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More