ദിവസവും ഓട്സ് കഴിച്ചാല്‍ നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്നത്

ആരോഗ്യമുള്ള ജീവിതശൈലിയ്ക്ക് വളരെ സഹായകരമായ ഒരു ഭക്ഷണമാണ് ഓട്സ്. ശരീരഭാരം കുറയ്ക്കാനും, ഹൃദയാരോഗ്യത്തെ സഹായിക്കുന്നതിനും ശരിയായ ദഹനം ഉറപ്പാക്കുന്നതിനും ഓട്‌സ് സഹായിക്കും. ദിവസവും ഓട്സ് കഴിക്കുന്നത് കൊണ്ട് ശരീരത്തിനുള്ള ഗുണങ്ങള്‍ ഏറെയാണ്. അതില്‍ ഒന്നാണ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു എന്നത്.

ഓട്സ് അനേകം നാരുകള്‍ അടങ്ങിയ ഭക്ഷണ പദാര്‍ഥമാണ്. ഇത് മൊത്തത്തിലുള്ള കലോറി കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഓട്സ് രക്തത്തിലെ പഞ്ചസാരയുടെ അളവും, രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കുകയും ചെയ്യും. അതുവഴി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യത കുറയും. പ്രമേഹവും, കൊളസ്ട്രോളും നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന വ്യക്തികള്‍ക്ക് ഓട്സ് ഒരു അനുകൂലമായ തെരഞ്ഞെടുപ്പായിരിക്കും. ഹൃദയാരോഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കുന്നതിനുമപ്പുറം ഓട്സ് കുടലിന്റെ ആരോഗ്യത്തിനും സഹായിക്കും. ശരീരത്തിലെ ദഹനത്തിന് ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നത് കൊണ്ട് മൊത്തത്തിലുള്ള ദഹനത്തെയും, ശരീരത്തിൽ നിന്ന് വിഷവസ്തുക്കളും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനും സഹായിക്കും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഓട്സ് കൂടുതല്‍ പോഷകമൂല്യവും രുചികരവുമാക്കാന്‍ ഓട്സ് മാത്രം കഴിക്കുക അല്ലെങ്കില്‍ കൂടെ ബദാം പോലുള്ള ഡ്രൈ ഫ്രൂട്ട്സ് കൂടി ഉള്‍പ്പെടുത്തുക. ഇതില്‍ കൂടുതല്‍ ഗുണം ചെയ്യുക ഓട്സിന്‍റെ കൂടെ ബദാം കൂട്ടി കഴിക്കുന്നതാണ്. ബദാമിൽ വിറ്റാമിൻ ഇ, മഗ്നീഷ്യം, പ്രോട്ടീൻ, സിങ്ക് എന്നിവയുൾപ്പെടെ 15 അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ചതാണ് ഓട്‌സ്. ബ്രസ്റ്റ് കാൻസർ, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കെതിരെ പ്രതിരോധം തീര്‍ക്കാനും ഓട്സിന് സാധിക്കും. 

Contact the author

Web Desk

Recent Posts

Web Desk 2 years ago
Food Post

എവിടെയും പൊരുത്തപ്പെട്ടുപോകുന്ന ഉത്തമ വളർത്തുമത്സ്യമാണ് തിരുത

More
More
Web Desk 2 years ago
Food Post

പാവപ്പെട്ടവന്‍റെ കാരക്ക, പണക്കാരന്‍റെ അജ്‌വ; പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം

More
More
Web Desk 2 years ago
Food Post

ഡയറി മില്‍ക്കിന്‍റെ വലിപ്പം കുറച്ച് കമ്പനി; വിലയില്‍ മാറ്റമില്ല

More
More
Web Desk 2 years ago
Food Post

ചെമ്പരത്തിച്ചായ നിങ്ങള്‍ക്ക് ദീര്‍ഘായുസ്സ് നല്‍കും- കെ പി സമദ്

More
More
Food Post

കിഴങ്ങിനു തീവില: മക്‌ഡൊണാൾഡ്സ് ഇനി വാരിക്കോരി ഫ്രഞ്ച് ഫ്രൈസ് കൊടുക്കില്ല

More
More
Web Desk 2 years ago
Food Post

ബംഗാളിന് കൂടുതല്‍ ഹില്‍സ മത്സ്യം സമ്മാനിച്ച് ബംഗ്ലാദേശ്

More
More