എവിടെയും പൊരുത്തപ്പെട്ടുപോകുന്ന ഉത്തമ വളർത്തുമത്സ്യമാണ് തിരുത

തിരുത ഒരു ഉത്തമ വളർത്തുമത്സ്യമാണ്. വളരെ വേഗത്തിലുള്ള വളർച്ച, സസ്യാഹാരരീതി, മറ്റു മത്സ്യങ്ങളോടു പൊരുത്തപ്പെട്ടു ജീവിക്കാനുള്ള കഴിവ്, രുചിയേറിയ ദശ എന്നീ സവിശേഷതകളാണ് ഇവയെ ഒരു നല്ല വളർത്തുമത്സ്യമെന്ന നിലയിൽ മുൻനിരയിലെത്തിക്കുന്നത്. കടലോരങ്ങളിലെ ലവണ ജലതടാകത്തിൽ വളരുന്ന തിരുതക്കുഞ്ഞുങ്ങളെ ശുദ്ധജലവുമായി പൊരുത്തപ്പെടുത്തി ശുദ്ധജലാശയങ്ങളിലും വളർത്തുന്നുണ്ട്. തമിഴ്നാട്ടിൽ കടൽത്തീരങ്ങളിൽ നിന്നു ശേഖരിക്കുന്ന തിരുതക്കുഞ്ഞുങ്ങളെ ശുദ്ധജലവുമായി പൊരുത്തപ്പെടുത്തിയശേഷം ഉൾനാടൻ ശുദ്ധജലാശയങ്ങളിൽ വളർത്തുന്നു. പശ്ചിമബംഗാളിൽ ലവണജല തടാകങ്ങളിലും നെൽവയലുകളിലും തിരുത മത്സ്യം കൃഷി ചെയ്യുക പതിവാണ്. ലവണ ജലാശയങ്ങളിൽ കരിമീൻ, കണമ്പ്, പൂമീൻ എന്നിവയോടൊപ്പവും ശുദ്ധജലാശയങ്ങളിൽ കാർപ്പു മത്സ്യങ്ങളോടൊപ്പവും തിരുത മത്സ്യത്തെ വളർത്തുന്നുണ്ട്.

അയലയും മത്തിയും കേരളത്തില്‍ സുലഭമാണെങ്കിലും അതിലേറെ പ്രിയമുള്ള മത്സ്യമാണ് തിരുത. നല്ല പച്ചയും നീലയും തവിട്ടും നിറങ്ങളുള്ള തിരുതയുടെ ശരീരത്തിന്റെ വയറുഭാഗം തിളങ്ങുന്ന വെള്ളിനിറത്തോടുകൂടിയതാണ്. കണമ്പ്, മാലാന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന മത്സ്യങ്ങളുടെ വിഭാഗത്തിലാണ് തിരുതയും ഉള്‍പ്പെടുന്നത്. 2 മുതല്‍ 4 കിലോ വരെ തൂക്കം ഉണ്ടാകും. സസ്യപ്ലവഗങ്ങളും പായലുകളും മറ്റുമാണ് പ്രധാന ഭക്ഷണം. തിരുത മത്സ്യത്തിന്റെ മുട്ടകൾ ജലത്തിൽ പൊങ്ങിക്കിടക്കും. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ ലവണാംശം കുറഞ്ഞ കായലുകളിലേക്കും നദീമുഖങ്ങളിലേക്കും ഇരതേടിപ്പോവുക പതിവാണ്.

തിരുത കൃഷി എങ്ങനെ?

കുളങ്ങളിലെ തിരുതക്കൃഷി കാര്‍പ്പുമത്സ്യക്കൃഷിക്ക് സമാനമാണ്. കുളം പൂര്‍ണമായി വറ്റിച്ചുണക്കുക, മണ്ണിന്റെ അമ്ല–ക്ഷാര ഗുണം പരിശോധിച്ച് കുമ്മായപ്രയോഗം നടത്തുക എന്നിവയാണ് ആദ്യഘട്ടം. ചാണകം, കോഴിക്കാട്ടം എന്നീ ജൈവവളങ്ങളും യൂറിയ, ഫോസ്ഫേറ്റ് തുടങ്ങിയ രാസവളങ്ങളും ഉപയോഗിക്കാം. ആവശ്യത്തിന് പ്ലവഗ ഉല്‍പ്പാദനം ഉറപ്പാക്കിയശേഷം വിത്ത് നിക്ഷേപിക്കാം. വിത്തിന്റെ പൊരുത്തപ്പെടുത്തല്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

ത്വരിതവളര്‍ച്ചയ്ക്ക് കൃത്രിമ തീറ്റ നല്‍കണം. ഫാക്ടറി നിര്‍മിത തീറ്റകളോ കടലപ്പിണ്ണാക്ക്, തവിട് എന്നിവയുടെ മിശ്രതങ്ങളോ തീറ്റയായി നല്‍കാം. രാവിലെയും വൈകിട്ടും നിശ്ചിത സമയത്ത് തീറ്റ നല്‍കുന്നതാണ് ഉചിതം. 10 മുതല്‍ 12 മാസത്തിനകം വിളവെടുക്കാം. പ്രസ്തുത കാലയളവില്‍ തിരുത മുക്കാല്‍ മുതല്‍ ഒരു കി.ഗ്രാംവരെ തൂക്കം കൈവരിക്കും. കുളം വറ്റിച്ചോ വീശുവല, ഡ്രാഗ്നെറ്റ് എന്നിവ ഉപയോഗിച്ചോ വിളവെടുപ്പു നടത്താം. 

Contact the author

Web Desk

Recent Posts

Web Desk 2 months ago
Food Post

ദിവസവും ഓട്സ് കഴിച്ചാല്‍ നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്നത്

More
More
Web Desk 1 year ago
Food Post

പാവപ്പെട്ടവന്‍റെ കാരക്ക, പണക്കാരന്‍റെ അജ്‌വ; പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം

More
More
Web Desk 1 year ago
Food Post

ഡയറി മില്‍ക്കിന്‍റെ വലിപ്പം കുറച്ച് കമ്പനി; വിലയില്‍ മാറ്റമില്ല

More
More
Web Desk 2 years ago
Food Post

ചെമ്പരത്തിച്ചായ നിങ്ങള്‍ക്ക് ദീര്‍ഘായുസ്സ് നല്‍കും- കെ പി സമദ്

More
More
Food Post

കിഴങ്ങിനു തീവില: മക്‌ഡൊണാൾഡ്സ് ഇനി വാരിക്കോരി ഫ്രഞ്ച് ഫ്രൈസ് കൊടുക്കില്ല

More
More
Web Desk 2 years ago
Food Post

ബംഗാളിന് കൂടുതല്‍ ഹില്‍സ മത്സ്യം സമ്മാനിച്ച് ബംഗ്ലാദേശ്

More
More