കിഴങ്ങിനു തീവില: മക്‌ഡൊണാൾഡ്സ് ഇനി വാരിക്കോരി ഫ്രഞ്ച് ഫ്രൈസ് കൊടുക്കില്ല

ജപ്പാന്‍: കൊവിഡ് പ്രതിസന്ധിയും വെള്ളപ്പൊക്കവും മൂലം ഉരുളക്കിഴങ്ങ്‌ ഇറക്കുമതിയില്‍ ഗണ്യമായ കുറവ് വന്നതിനെ തുടര്‍ന്ന് ഫ്രഞ്ച് ഫ്രൈസ് വാരിക്കോരി നല്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി മക്‌ഡൊണാൾഡസ്. പ്രതിസന്ധി മറികടക്കാന്‍ വെള്ളിയാഴ്ച മുതൽ ഒരാഴ്ചത്തേക്ക് ഫ്രഞ്ച് ഫ്രൈസുകള്‍ പരിമിതമായെ നല്‍കൂ. ജപ്പാനിലെ 3,000-ലധികം മക്‌ഡൊണാൾഡ് റെസ്റ്റോറന്റുകളില്‍ ഫ്രൈകൾ മാത്രമേ വിൽക്കൂ എന്നും അറിയിച്ചിട്ടുണ്ട്. അടിയന്തിര പ്രശ്ന പരിഹാരത്തിനായി 1,000 ടൺ ഫ്രോസൺ ഫ്രൈകൾ  ഇറക്കുമതി ചെയ്യാനുള്ള അടിയന്തര നടപടി കമ്പനി സ്വീകരിച്ചിട്ടുണ്ട്.

'വാൻകൂവർ തുറമുഖത്തിന് സമീപമുണ്ടായ വെള്ളപ്പൊക്കവും കൊവിഡ് മൂലം ആഗോള വിതരണ ശൃംഖല പ്രതിസന്ധിയും കാരണം ഉരുളക്കിഴങ്ങ് വിതരണത്തിൽ കാലതാമസം സംഭവിക്കുന്നുണ്ട്. ആവശ്യാനുസരണം ഉരുളക്കിഴങ്ങ സംഭരിക്കാന്‍ സാധിക്കുന്നില്ല. എങ്കിലും ഉപഭോക്താക്കൾക്ക് ഫ്രഞ്ച് ഫ്രൈ വിതരണം ചെയ്യാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്. അതിന്‍റെ ഭാഗമായാണ് കുറഞ്ഞതോതില്‍ ഫ്രഞ്ച് ഫ്രൈ നല്‍കുന്നത്' - മക്‌ഡൊണാൾഡ്സ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും അവധി തുടങ്ങുന്ന വർഷാവസാന കാലയളവിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രിസ്മസ് ദിനത്തിലും നിയന്ത്രണം  ഉണ്ടായിരിക്കും. തൊഴിൽ തർക്കത്തെത്തുടർന്ന് 2014 ഡിസംബറിലും മക്‌ഡൊണാൾഡസിന് ഇതേ പ്രശ്‌നം നേരിടേണ്ടി വന്നിരുന്നു. 20,000 ഡോക്ക് വർക്കർമാരും ടെർമിനൽ ഓപ്പറേറ്റർമാരും 29 തുറമുഖങ്ങളിലെ ഷിപ്പിംഗ് ലൈനുകളും തമ്മിലായിരുന്നു തർക്കം. 

Contact the author

International Desk

Recent Posts

Web Desk 3 months ago
Food Post

ദിവസവും ഓട്സ് കഴിച്ചാല്‍ നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്നത്

More
More
Web Desk 2 years ago
Food Post

എവിടെയും പൊരുത്തപ്പെട്ടുപോകുന്ന ഉത്തമ വളർത്തുമത്സ്യമാണ് തിരുത

More
More
Web Desk 2 years ago
Food Post

പാവപ്പെട്ടവന്‍റെ കാരക്ക, പണക്കാരന്‍റെ അജ്‌വ; പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം

More
More
Web Desk 2 years ago
Food Post

ഡയറി മില്‍ക്കിന്‍റെ വലിപ്പം കുറച്ച് കമ്പനി; വിലയില്‍ മാറ്റമില്ല

More
More
Web Desk 2 years ago
Food Post

ചെമ്പരത്തിച്ചായ നിങ്ങള്‍ക്ക് ദീര്‍ഘായുസ്സ് നല്‍കും- കെ പി സമദ്

More
More
Web Desk 2 years ago
Food Post

ബംഗാളിന് കൂടുതല്‍ ഹില്‍സ മത്സ്യം സമ്മാനിച്ച് ബംഗ്ലാദേശ്

More
More