തൃശൂര്‍: കേരളത്തില്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും വര്‍ഗീയ വിഷത്തിന്റെ വിത്തുകള്‍ മുളയ്ക്കില്ലെന്ന് ടിഎന്‍ പ്രതാപന് എംപി. കേരളത്തിലെ ജനങ്ങളെ ബിജെപിയും ആര്‍എസ്എസും ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇത് മതേതരത്വത്തിന്റെ മണ്ണാണെന്നും ടിഎന്‍ പ്രതാപന് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ് ദി പീപ്പിള്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അഞ്ചുവര്‍ഷത്തേക്ക് അവസരം തരണം, തൃശൂര്‍ തന്നാല്‍പ്പോരാ കേരളം തരണം' എന്ന സുരേഷ് ഗോപിയുടെ പരാമര്‍ശം ചൂണ്ടിക്കാണിച്ച് ബിജെപിയെ ഭയക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ടിഎന്‍ പ്രതാപന്റെ മറുപടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'കേരളമാണിത്. ഇത് ദൈവത്തിന്റെ സ്വന്തം നാടാണ്. കേരളത്തിലെ ജനങ്ങളെ ബിജെപിയും ആര്‍എസ്എസും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇത് സെക്യുലറിസത്തിന്റെ മണ്ണാണ്. വര്‍ഗീയ വിഷത്തിന്റെ വിത്ത് മുളയ്ക്കുന്ന സ്ഥലമല്ല. കേരളം അങ്ങനെ ബിജെപിക്ക് എടുക്കാന്‍ പറ്റില്ല. ബിജെപിക്ക് കൊണ്ടുപോകാനും പറ്റില്ല'- ടി എന്‍ പ്രതാപന് പറഞ്ഞു.ആറുവര്‍ഷം രാജ്യസഭാ അംഗങ്ങളായിരുന്ന ആളുകള്‍ എന്താണ് തൃശൂരിനുവേണ്ടി ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.