ഇന്ത്യാ-പാക് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കശ്മീര്‍ മറ്റൊരു ഗാസയാകും- ഫറൂഖ് അബ്ദുളള

ശ്രീനഗര്‍: ഇന്ത്യാ-പാക് പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടികളുമുണ്ടാകുന്നില്ലെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുല്ല. ഇന്ത്യാ-പാക് ചര്‍ച്ച പുനരാരംഭിച്ചില്ലെങ്കില്‍ കശ്മീര്‍ മറ്റൊരു ഗാസയാകുമെന്നും കശ്മീര്‍ ജനത ഫലസ്തീനികളെപ്പോലെയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ശ്രീനഗറില്‍ മാധ്യമങ്ങളോടായിരുന്നു ഫറൂഖ് അബ്ദുല്ലയുടെ പ്രതികരണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

'യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് പറഞ്ഞതും അതുതന്നെ. ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാറാണെന്ന് ഇരുവരും പ്രഖ്യാപിക്കുകയും ചെയ്തു. എന്നിട്ടും അവര്‍ ചര്‍ച്ച നടത്താത്തത് എന്തുകൊണ്ടാണ്? ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ സാധിച്ചില്ലെങ്കില്‍ ഗാസയുടെ അതേ ഗതിയാകും കശ്മീരിനും. ഞങ്ങള്‍ക്ക് ഫലസ്തീനികളുടെ വിധിയും'- ഫറൂഖ് അബ്ദുല്ല പറഞ്ഞു. 

കഴിഞ്ഞ വ്യാഴാഴ്ച്ച കശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനങ്ങള്‍ക്കുനേരേ ഭീകരര്‍ നടത്തിയ ഒളിയാക്രമണത്തില്‍ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഫറൂഖ് അബ്ദുല്ലയുടെ പരാമര്‍ശം.

Contact the author

National Desk

Recent Posts

Web Desk 9 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More