'കോര്‍പ്പറേറ്റുകളെ തുരത്തുക, രാജ്യത്തെ ബിജെപിയില്‍ നിന്ന് രക്ഷിക്കുക'; മുദ്രാവാക്യമുയര്‍ത്തി സംയുക്ത കിസാന്‍ മോര്‍ച്ച

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പരാജയം ഉറപ്പുവരുത്തണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. അതിന്റെ ഭാഗമായി മധ്യപ്രദേശിലെ മൊറേന നിയമസഭാ മണ്ഡലത്തില്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറിനെതിരെ പ്രചാരണം ആരംഭിച്ചു. തോമറിന്റെ കര്‍ഷകവിരുദ്ധ നയങ്ങളാണ് ഇതിന് കാരണം. 'കോര്‍പ്പറേറ്റുകളെ തുരത്തുക, ബിജെപിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കര്‍ഷകരുടെ പ്രചാരണം. 

കര്‍ഷക സംഘടനകളുടെ കൂട്ടായ്മ എന്ന നിലയില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി പ്രവര്‍ത്തിക്കുകയോ മത്സരിക്കുകയോ ചെയ്യില്ലെന്നും കര്‍ഷക വിരുദ്ധ നിലപാടുകളെടുക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പുവരുത്തുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ 35 അംഗ ദേശീയ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് ബിജെപിക്കെതിരായ പ്രസ്താവന പുറത്തിറക്കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംയുക്ത കിസാന്‍ മോര്‍ച്ചയിലെ മൂന്ന് കക്ഷികള്‍ രാജസ്ഥാനില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കിയതിനുപിന്നാലെ സംഘടനയ്ക്കുളളില്‍ ഉണ്ടായ വിമര്‍ശനങ്ങളെത്തുടര്‍ന്നാണ് ഈ തീരുമാനം. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പേര് തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ ഏതെങ്കിലും പാര്‍ട്ടിയെയോ സ്ഥാനാര്‍ത്ഥിയെയോ പിന്തുണയ്ക്കുന്നതിനോ ഉപയോഗിക്കരുതെന്നാണ് പ്രഖ്യാപിത നയമെന്ന് മുതിര്‍ന്ന കര്‍ഷക നേതാവ് ഡോ. ദര്‍ശന്‍ പാല്‍ പറഞ്ഞു.

Contact the author

National Desk

Recent Posts

Web Desk 1 hour ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More