ഗാസയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യ; അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം- പ്രിയങ്കാ ഗാന്ധി

ഡല്‍ഹി: ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. അയ്യായിരത്തോളം കുട്ടികളുള്‍പ്പെടെ പതിനായിരത്തിലധികം ജനങ്ങളാണ് ഗാസയില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതെന്നും ലോകരാജ്യങ്ങള്‍ ഇസ്രായേലിന് സാമ്പത്തിക പിന്തുണയടക്കം നല്‍കി വംശഹത്യയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അവരുടെ പ്രതികരണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഗാസയില്‍ അയ്യായിരത്തോളം കുട്ടികളുള്‍പ്പെടെ പതിനായിരം സാധാരണക്കാരായ ജനങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു എന്നത് ഒരേസമയം ഭയാനകവും വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ കഴിയാത്തതുമാണ്. കുടുംബങ്ങള്‍ ഒന്നടങ്കമാണ് കൊല ചെയ്യപ്പെടുന്നത്. ആശുപത്രികളും ആംബുലന്‍സുകളുമെല്ലാം ബോംബാക്രണം നടത്തി തകര്‍ക്കുന്നു.

അഭയാര്‍ത്ഥി ക്യാംപുകള്‍ പോലും അവര്‍ വെറുതെ വിടുന്നില്ല. എന്നിട്ടും 'സ്വതന്ത്ര്യ' ലോകത്തിന്റെ നേതാക്കളെന്ന് വിളിക്കപ്പെടുന്നവര്‍ ഫലസ്തീനിലെ വംശഹത്യയ്ക്ക് ധനസഹായവും പിന്തുണയും നല്‍കി വംശഹത്യയ്ക്ക് കൂട്ടുനില്‍ക്കുന്നത് തുടരുന്നു. അല്‍പ്പമെങ്കിലും ധാര്‍മ്മികത അവശേഷിക്കുന്നുണ്ടെങ്കില്‍ ലോകരാഷ്ട്രങ്ങള്‍ ഇടപെട്ട് ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കണം'- പ്രിയങ്കാ ഗാന്ധി എക്‌സില്‍ കുറിച്ചു. 

Contact the author

National Desk

Recent Posts

Web Desk 6 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More