യുക്രൈനുവേണ്ടി ശബ്ദമുയര്‍ത്തിയവര്‍ ഫലസ്തീനില്‍ മൗനം പാലിക്കുന്നു- ഫലസ്തീന്‍ അംബാസഡര്‍

ഡല്‍ഹി: ഇസ്രായേല്‍- ഫലസ്തീന്‍ യുദ്ധത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ക്ക് ഇരട്ടത്താപ്പാണെന്ന് ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അദ്‌നാന്‍ അബു അല്‍ഹൈജ. യുക്രൈനുവേണ്ടി ശബ്ദമുയര്‍ത്തിയവര്‍ ഫലസ്തീന്റെ കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും വിഷയത്തില്‍ ലോകരാജ്യങ്ങള്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ടെന്നും അദ്‌നാന്‍ അബു അല്‍ഹൈജ പറഞ്ഞു. ഇസ്രായേല്‍-ഫലസ്തീന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ വിചാരിച്ചാല്‍ സാധിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിക്കാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. മീഡിയാ വണ്ണിനോടായിരുന്നു ഫലസ്തീന്‍ അംബാസഡറുടെ പ്രതികരണം. 

'ഇസ്രായേല്‍- ഫലസ്തീന്‍ യുദ്ധത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ക്ക് ഇരട്ടത്താപ്പാണ്. യുക്രൈനുവേണ്ടി ശബ്ദമുയര്‍ത്തിയവര്‍ ഫലസ്തീന്റെ കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ്. ഫലസ്തീനിലെ മനുഷ്യക്കുരുതി അവര്‍ കാണുന്നില്ല. യുക്രൈനിലേക്കുളള പെട്രോളിയം വിതരണം റദ്ദാക്കിയത് കുറ്റകരമാണ് എന്നാണ് യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞത്. എന്നാല്‍ ഫലസ്തീന്‍ ഇതേ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ പ്രതികരണമില്ല. നിലപാടില്ല. ഫലസ്തീനുമേലുളള ഇസ്രായേലിന്റെ ഉപരോധം ആ ജനതയുടെ പട്ടിണി മരണത്തിലേക്ക് നയിക്കും'- അദ്നാന്‍ അബു അല്‍ഹൈജ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുഞ്ഞുങ്ങളെ കൊന്നും കെട്ടിടങ്ങള്‍ തകര്‍ത്തും മതിയാകാത്ത ഇസ്രായേല്‍ ഇപ്പോള്‍ അവിടുത്തെ ജനങ്ങളോട് പലായനം ചെയ്യാന്‍ ആവശ്യപ്പെടുകയാണെന്നും ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നത് ഹമാസ് പ്രവര്‍ത്തകരല്ല, സാധാരണക്കാരായ ജനങ്ങളാണെന്നും ഫലസ്തീന്‍ അംബാസഡര്‍ പറഞ്ഞു. ഇസ്രായേലിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താനുളള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും ഇന്ത്യ വിചാരിച്ചാല്‍ യുദ്ധം അവസാനിപ്പിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 23 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 5 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More