കേരളത്തില്‍ ബിജെപി നിലംതൊടില്ല, കേന്ദ്രത്തില്‍ അവര്‍ ഇനിയും അധികാരത്തില്‍ വരുന്നത് ആപത്ത്- മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി നിലംതൊടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തില്‍ ബിജെപി ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വരുന്നത് അപരിഹാര്യമായ ആപത്താണെന്നും ബിജെപിക്കെതിരായ കൂട്ടായ്മ ശക്തിപ്പെടണമെന്നും പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'മതരാഷ്ട്രം സ്ഥാപിക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. മതേതരത്വം തകരുന്നതിലാണ് സംഘപരിവാറിന് ഉന്മേഷം. വംശഹത്യയുള്‍പ്പെടെ ഇനിയും നടക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷം ആശങ്കയിലാണ്. ബിജെപി ഇനിയും അധികാരത്തില്‍ വരുമോ എന്ന ആശങ്കയാണ് അവര്‍ക്ക്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയതുകൊണ്ടൊന്നും ജനവികാരം തടയാനാവില്ല. ബിജെപിക്കെതിരായ കൂട്ടായ്മ ശക്തിപ്പെടണം'- മുഖ്യമന്ത്രി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തില്‍ മത്സരിച്ച് ഒരു സീറ്റ് പോലും നേടാനാവില്ലെന്ന് ബിജെപിക്ക് അറിയാമെന്നും എത്ര കോടികള്‍ ചിലവഴിച്ചാലും ബിജെപി കേരളത്തില്‍ നിലംതൊടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 2 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 2 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 2 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 2 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More