ഗുവാഹത്തി: അടുത്ത പത്തുവര്‍ഷത്തേക്ക് സംസ്ഥാനത്തെ മിയ മുസ്ലീങ്ങളുടെ വോട്ട് ബിജെപിക്ക് വേണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അവര്‍ക്ക് തന്നെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിന്തുണയ്ക്കുന്നതും ബിജെപിക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നതും തുടരാമെന്നും തെരഞ്ഞെടുപ്പ് വരുമ്പോള്‍ ബിജെപിക്ക് വോട്ടുചെയ്യരുതെന്ന് അവരോട് അഭ്യര്‍ത്ഥിക്കുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
'ബിജെപി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്യും. മിയ മുസ്ലീങ്ങള്‍ ഞങ്ങളെ പിന്തുണയ്ക്കുന്നതില്‍ ബുദ്ധിമുട്ടില്ല. പക്ഷെ ഞങ്ങള്‍ക്ക് വോട്ടുചെയ്യേണ്ടതില്ല. എനിക്കും നരേന്ദ്രമോദിക്കും വേണ്ടി അവര്‍ സിന്ദാബാദ് വിളിക്കട്ടെ. തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഞങ്ങള്‍ വോട്ടുചെയ്യരുതെന്ന് ഞാന്‍ അവരോട് അഭ്യര്‍ത്ഥിക്കും. നിങ്ങള്‍ കുടുംബാസൂത്രണം ചെയ്യുകയും ശൈശവ വിവാഹം തടയുകയും മതമൗലികവാദം ഇല്ലാതാക്കുകയും ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് വോട്ടുചെയ്യൂ. ഇതെല്ലാം പൂര്‍ത്തിയാക്കാന്‍ പത്തുവര്‍ഷമെടുക്കും. 10 വര്‍ഷം കഴിഞ്ഞ് നിങ്ങളുടെ വോട്ടുതേടും. ഇപ്പോഴല്ല' -ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തനിക്കും ബിജെപിക്കും വോട്ടുചെയ്യുന്നവര്‍ക്ക് മൂന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാവരുതെന്നും അവര്‍ മതമൗലികവാദം വിട്ട് സൂഫിസം സ്വീകരിക്കണമെന്നും ഹിമന്ത ബിശ്വ ശര്‍മ കൂട്ടിച്ചേര്‍ത്തു. അസമില്‍ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലീങ്ങളെയാണ് മിയ മുസ്ലീങ്ങള്‍ എന്ന് വിളിക്കുന്നത്. ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരാണ് ഇവര്‍.