ഗോഡ്‌സെയുടെ ബിജെപിയും ഗാന്ധിജിയുടെ കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം- രാഹുല്‍ ഗാന്ധി

ഭോപ്പാല്‍: മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയുടെ ആശയങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആശയങ്ങള്‍ തമ്മിലുളള പോരാട്ടമാണ് നടക്കുന്നതെന്നും ഒരുഭാഗത്ത് മഹാത്മാഗാന്ധിയും മറുഭാഗത്ത് ഗോഡ്‌സെയുമാണുളളതെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മധ്യപ്രദേശിലെ ഷാജാപൂരില്‍ നടന്ന ജന്‍ ആക്രോശ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഇത് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുളള പോരാട്ടമാണ്. ഒരുവശത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയും മറുവശത്ത് ആര്‍എസ്എസും ബിജെപിയുമാണുളളത്. അതായത് ഒരുവശത്ത് മഹാത്മാഗാന്ധിയും മറുവശത്ത് ഗോഡ്‌സെയും. കോണ്‍ഗ്രസും ബിജെപിയും തമ്മിലുളള പോരാട്ടം വെറുപ്പും സ്‌നേഹവും സാഹോദര്യവും തമ്മിലുളളതാണ്. അവര്‍ പോകുന്നിടത്തെല്ലാം വിദ്വേഷം പടര്‍ത്തുന്നവരാണ്. മധ്യപ്രദേശിലെ കര്‍ഷകരും യുവാക്കളും അവരെ വെറുത്തുതുടങ്ങി. അവര്‍ ജനങ്ങള്‍ക്ക് നല്‍കിയതെല്ലാം ഇപ്പോള്‍ അവര്‍ക്ക് തിരികെ ലഭിച്ചുകൊണ്ടിരിക്കുന്നു''- രാഹുല്‍ ഗാന്ധി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭാരത് ജോഡോ യാത്രയ്ക്കിടെ മധ്യപ്രദേശിലെ കര്‍ഷകരുമായി സംവദിച്ചതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'ഞങ്ങള്‍ മധ്യപ്രദേശിലൂടെ 370 കിലോമീറ്റര്‍ സഞ്ചരിച്ചു. കര്‍ഷകരെയും സ്ത്രീകളെയും യുവാക്കളെയും കണ്ടു. ബിജെപി മറ്റൊരിടത്തുമില്ലാത്ത വിധം അഴിമതിയാണ് മധ്യപ്രദേശില്‍ നടത്തുന്നത്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ എന്നോട് പറഞ്ഞു. ചത്തീസ്ഗഡില്‍ അരിക്ക് 2500 രൂപയാണ് ഞങ്ങള്‍ വാഗ്ദാനം ചെയ്തത്. അധികാരത്തില്‍ വന്നപ്പോള്‍ അത് നടപ്പിലാക്കുകയും ചെയ്തു'- രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജാതി സെന്‍സസ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 4 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More