തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം തകര്‍ന്നു; പടക്കം പൊട്ടിച്ച് ആഘോഷിച്ച് എഐഎഡിഎംകെ പ്രവര്‍ത്തകര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ എന്‍ഡിഎയുമായി സഖ്യമില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് എഐഎഡിഎംകെ. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി എംഎല്‍എമാരുടെയും എംപിമാരുടെയും ജില്ലാ അധ്യക്ഷന്മാരുടെയും യോഗത്തിലാണ് സഖ്യം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമായത്. എന്‍ഡിഎ സഖ്യം അവസാനിപ്പിക്കുന്ന പ്രമേയം എതിരില്ലാതെ പാസാക്കി.

യോഗത്തിനുശേഷം എഐഎഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ പി മുനുസാമിയാണ് സഖ്യം അവസാനിപ്പിച്ച കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. പാര്‍ട്ടി ആസ്ഥാനത്ത് പടക്കംപൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ തീരുമാനത്തെ വരവേറ്റത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എഐഎഡിഎംകെയുടെ അണ്ണാമലെ, ജയലളിത, അണ്ണാ ദുരെ തുടങ്ങിയ നേതാക്കള്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളാണ് ബിജെപിയുമായുളള സഖ്യം ഉപേക്ഷിക്കാന്‍ അണ്ണാ ഡിഎംകെയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ കനത്ത വാക്‌പോര് നടന്നുവരികയായിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തമിഴ്‌നാട്ടില്‍ സര്‍ക്കാരുണ്ടാക്കുമെന്നും അതിന് തങ്ങള്‍ക്ക് എഐഎഡിഎംകെയുടെ സഹായം ആവശ്യമില്ലെന്നും അണ്ണാമലൈ പറഞ്ഞിരുന്നു. 

Contact the author

National Desk

Recent Posts

National Desk 5 hours ago
National

സെമി പോരാട്ടത്തില്‍ 'കൈ വഴുതി' കോണ്‍ഗ്രസ്; തെലങ്കാന പിടിച്ചെടുത്തു

More
More
National Desk 1 day ago
National

സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അത് തൊഴിലില്ലായ്മ നിരക്കില്‍ പ്രതിഫലിക്കുന്നില്ല - പി ചിദംബരം

More
More
Web Desk 1 day ago
National

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി കൊല്‍ക്കത്ത

More
More
National Desk 1 day ago
National

രേവന്ത് റെഡ്ഡി നാളെ തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

More
More
National Desk 2 days ago
National

ഒരു വർഷത്തിനുള്ളിൽ കെസിആർ വീണ്ടും മുഖ്യമന്ത്രിയാകും - BRS എംഎൽഎ

More
More
National Desk 2 days ago
National

അരവിന്ദ് കെജ്‌റിവാളിനെ ബിജെപിക്ക് ഭയമാണ്- ആം ആദ്മി പാര്‍ട്ടി

More
More