ചാണ്ടി ഉമ്മന്‍ പുതുപ്പളളി എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ചാണ്ടി ഉമ്മന്‍ പുതുപ്പളളി എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തര വേളയ്ക്കുശേഷും നിയമസഭാ ചേംബറില്‍ സ്പീക്കറുടെ മുമ്പാകെയാണ് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞാ ചടങ്ങ് കാണാന്‍ ചാണ്ടി ഉമ്മന്റെ മാതാവ് മറിയാമ്മ ഉമ്മനും സഹോദരി മറിയയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും എത്തിയിരുന്നു. പ്രതിപക്ഷ നിരയില്‍ തൃക്കാക്കര എംഎല്‍എ ഉമാ തോമസിനൊപ്പമാണ് ചാണ്ടി ഉമ്മന്റെ ഇരിപ്പിടം. നിയമസഭയിലെ ഉമ്മന്‍ചാണ്ടിയുടെ ഇരിപ്പിടം നേരത്തെ എല്‍ജെഡി എംഎല്‍എ കെപി മോഹനന് നല്‍കിയിരുന്നു. 

രാവിലെ ആറ്റുകാല്‍ ക്ഷേത്രത്തിലും പാളയം പളളിയിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലെത്തിയത്. ഉമ്മന്‍ചാണ്ടിയാണ് തന്റെ ചാലകശക്തിയെന്ന് ചാണ്ടി ഉമ്മന്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ ദിവസം അദ്ദേഹം കൂടെയുണ്ടാവണമെന്നായിരുന്നു ആഗ്രഹമെന്നും തന്റെ ഉത്തരവാദിത്തം വര്‍ധിച്ചുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പുതുപ്പളളി ഉപതെരഞ്ഞെടുപ്പില്‍ 37,719 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ വിജയിച്ചത്. ഉമ്മന്‍ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷം മറികടന്നാണ് ചാണ്ടി ഉമ്മന്റെ വിജയം. ചാണ്ടി ഉമ്മന് 78,649 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന് 41,982 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥിക്ക് 6486 വോട്ടും ലഭിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More