ബിജെപി സര്‍ക്കാര്‍ ഇന്ത്യയെ ഇത്രയധികം വെറുക്കുന്നത് എന്തിനാണ്?- സീതാറാം യെച്ചൂരി

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ പേര് മാറ്റാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി ഇന്ത്യയെ ഇത്രയധികം വെറുക്കുന്നത് എന്തിനാണെന്ന് സീതാറാം യെച്ചൂരി ചോദിച്ചു. ഭരണഘടനയില്‍ പറയുന്നത് ഇന്ത്യ അതായത് ഭാരതം സംസ്ഥാനങ്ങളുടെ ഒരു യൂണിയന്‍ ആണ് എന്നാണെന്നും അതില്‍ തന്നെ എല്ലാമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ഇത് ഇന്ത്യന്‍ ഭരണഘടനയാണ്. നൂറ്റാണ്ടുകളായി നമ്മുടെ രാജ്യം ഇന്ത്യയെന്നാണ് അറിയപ്പെടുന്നത്. ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തില്‍ പറയുന്നത്, ഇന്ത്യ അതായത് ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയന്‍ ആണ് എന്നാണ്. നമ്മുടെ വൈവിധ്യവും ബഹുസ്വരതയുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. എന്തിനാണ് അവര്‍ രാജ്യത്തിന്റെ പേര് മാറ്റുന്നത്? രാജ്യത്തെ മതേതര കക്ഷികള്‍ അവരുടെ സഖ്യത്തിന് ഇന്ത്യയെന്ന് പേരിട്ടതാണോ അവരെ അസ്വസ്ഥരാക്കുന്നത്? അതാണോ അവരുടെ പ്രശ്‌നം? എന്തിനാണ് അവര്‍ ഇന്ത്യയെ ഇത്രയധികം വെറുക്കുന്നതെന്ന് മനസിലാവുന്നില്ല'- സീതാറാം യെച്ചൂരി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, രാജ്യത്തിന്റെ പേര് മാറ്റ അഭ്യൂഹങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തളളി. പേര് മാറ്റം അഭ്യൂഹം മാത്രമാണെന്നും പ്രതിപക്ഷം അഭ്യൂഹം പ്രചരിപ്പിക്കുകയാണെന്നും കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. 'ഇന്ത്യ എന്ന പേരുമാറ്റി ഭാരതം എന്നാക്കുമെന്നത് വസ്തുതാവിരുദ്ധമായ പ്രചാരണമാണ്. ഇതുമായി ബന്ധപ്പെട്ട് നിലപാടുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിക്കും. കോണ്‍ഗ്രസിന് ഒരുകാലത്തും ഭാരതം എന്ന പേരിനോട് അനുകൂലമായ നിലപാടില്ല'- അനുരാഗ് താക്കൂര്‍ പറഞ്ഞു.

Contact the author

National Desk

Recent Posts

Web Desk 8 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More