ഐഎസ്ആര്‍ഒയെ ബിജെപി ഇനി ദേശീയ ഭ്രാന്ത് ആളിക്കത്തിക്കാൻ ഉപയോഗിക്കും - മഹുവ മൊയ്ത്ര

ചന്ദ്രയാന്‍-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിജയകരമായി ഇറക്കിയതിന് പിന്നാലെ ബിജെപിക്കും മോദിക്കുമെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതാവ് മഹുവ മൊയ്ത്ര. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഐഎസ്ആര്‍ഒയെ തങ്ങളുടെ പ്രചാരണ ഉപാധിയാക്കുമെന്ന് അവര്‍ പറഞ്ഞു. 'എല്ലാ ദൗത്യവും തെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ ഭ്രാന്ത് ആളിക്കത്തിക്കാന്‍ ബിജെപി ഉപയോഗിക്കും. പതിറ്റാണ്ടുകളുടെ ഇന്ത്യന്‍ ശാസ്ത്ര ഗവേഷണങ്ങളെ 'മോദി ഹേ തോ മുംകിന്‍ ഹേ മാജിക്' ആയി പാക്കേജ് ചെയ്യാന്‍ ഭക്ത് & ട്രോളന്‍ ആര്‍മി 24 മണിക്കൂറും പ്രയത്‌നിക്കുകയാണ്. ഇന്ത്യന്‍ ജനത ഉണരണം. ഇതു പറഞ്ഞ എന്നെ രാജ്യദ്രോഹിയാക്കാന്‍ ആരും വരേണ്ടതില്ല' -  മഹുവ മൊയ്ത്ര പറഞ്ഞു.

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുമായി സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏഥന്‍സില്‍ നിന്ന് നേരിട്ട് ബെംഗളൂരുവിലേക്ക് എത്തിയിരുന്നു. മോദി എത്തുന്നതിനു മുന്‍പ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ശാസ്ത്രജ്ഞരെ നേരില്‍ക്കണ്ട് അഭിനന്ദിച്ചു. അതില്‍ മോദി അസ്വസ്ഥനായെന്നും, പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള സംഘത്തില്‍നിന്ന് സിദ്ധരാമയ്യയെ ഒഴിവാക്കിയെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യയുടെ മൂന്നാമത്തെ ആളില്ലാ ചാന്ദ്ര ദൗത്യമാണ് ചാന്ദ്രയാന്‍ 3. ഇതിന്റെ ലാന്‍ഡര്‍ മൊഡ്യൂള്‍ നല്ല രീതിയിലാണ് സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഭൂമിയുടെ ഏക പ്രകൃതിദത്ത ഉപഗ്രഹമായ ചന്ദ്രന്റെ അജ്ഞാത ദക്ഷിണധ്രുവത്തില്‍ ആദ്യമായി എത്തിച്ചേരുന്ന രാജ്യമെന്ന ചരിത്രവും ഇന്ത്യ സ്വന്തമാക്കിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More