മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ സാംസ്കാരിക നായകർ മിണ്ടില്ല, അവർ പുലിപ്പേടിയിലാണ് - ആസാദ് മലയാറ്റില്‍

മുഖ്യമന്ത്രിയും മകളും മകളുടെ കമ്പനിയും നടത്തിയ കൊടിയ അഴിമതിയുടെ കഥ പുറത്തുവന്ന് ആഴ്ച്ചകള്‍ പിന്നിട്ടിട്ടും പൊതുസമൂഹത്തെ വഞ്ചിക്കുകയും ഒറ്റുകാശ് കോടികളായി വാങ്ങുകയും ചെയ്ത ദുര്‍പ്രവൃത്തികള്‍ ജനാധിപത്യ സമൂഹത്തെ ചൊടിപ്പിച്ചില്ലെന്ന് ആസാദ് മലയാറ്റില്‍. സാംസ്‌കാരിക നായകര്‍ കണ്ണുതുറന്ന് കാണുന്നില്ലെന്നും അവര്‍ പുലിപ്പേടിയിലാണെന്നും ആസാദ് പരിഹസിച്ചു. വടക്കുനിന്ന് ഒരു പുലിയിറങ്ങുന്നു, ദാ ദാ എത്തിയെന്ന് നിലവിളിക്കുകയാണെന്നും തെക്കന്‍പുലിയുടെ വിളയാട്ടം അവരെ ഭയപ്പെടുത്തുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 

ആസാദ് മലയാറ്റിലിന്റെ കുറിപ്പ്‌

മുഖ്യമന്ത്രിയും മകളും മകളുടെ കമ്പനിയും നടത്തിയ കൊടിയ അഴിമതിയുടെ കഥ പുറത്തുവന്നിട്ട് ആഴ്ച്ചകൾ പിന്നിട്ടു. പൊതുസമൂഹത്തെ വഞ്ചിക്കുകയും ഒറ്റുകാശ് കോടികളായി വാങ്ങുകയും ചെയ്ത ദുർവൃത്തികൾ ജനാധിപത്യ സമൂഹത്തെ ചൊടിപ്പിച്ചില്ല. സാംസ്കാരിക നായകർ കണ്ണുതുറന്ന് കാണുന്നില്ല. അവർ പുലിപ്പേടിയിലാണ്. വടക്കുനിന്ന് ഒരു പുലിയിറങ്ങുന്നു, ദാ എത്തി ദാ എത്തി എന്ന് നിലവിളിയാണ്. 'തെക്കൻപുലി'യുടെ വിളയാട്ടം അവരെ ഭയപ്പെടുത്തുന്നില്ല!

സച്ചിദാനന്ദൻ പതിവുപോലെ ഫാഷിസത്തെപ്പറ്റി വാചാലനാവുന്നുണ്ട്. ദീപസ്തംഭം മഹാശ്ചര്യം കെട്ടുപോകാതെ നോക്കുന്നുണ്ട്. മുഖ്യനടത്തിപ്പുകാരൻ അശോകൻ ചെരിവിൽ കാര്യങ്ങളുടെ മേൽനോട്ടം ഭംഗിയായി നിർവ്വഹിക്കുന്നുണ്ട്.  സകലമാന കവികൾക്കും പട്ടും വളയും നൽകിക്കഴിഞ്ഞു. വല്ലവരും ശേഷിക്കുന്നെങ്കിൽ ചെരിവിലിന്റെ നാട്ടേജൻസിവഴി ബന്ധപ്പെട്ടാൽ മതി. വളകൾ ധാരാളം ബാക്കിയുണ്ട്. പട്ടും സുലഭം. ആസ്ഥാന പദവിയും പുരസ്കാരവും പീഠവും താലവും എന്നുവേണ്ട മുന്നൊരുക്കങ്ങൾക്ക് അമാന്തമില്ല. വരുവിൻ, സ്തുതിപ്പിൻ!

ആ തിരുവാതിരപ്പാട്ട് ഒത്തുപാടേണ്ട നേരമാണ്. പുരോഗമന സാഹിത്യ സമ്മേളനങ്ങൾ നാടെങ്ങും നടക്കണം. രാജാവ് ഭീഷണി നേരിടുന്ന കാലമാണ്. മെയ്മറന്നിറങ്ങണം. തിരുവാതിരയാടി വെളുപ്പിക്കണം. ഫാഷിസം ഫാഷിസമെന്ന് ശത്രുവിനും മിത്രത്തിനും ഒറ്റവാക്കിൽ പ്രണാമമർപ്പിക്കണം. ആലപ്പാടുവഴി പോകരുത്. തോട്ടപ്പള്ളി വഴുതരുത്. കടലെടുക്കുന്ന കരകളാണ്. കരളെടുക്കുന്ന കവിതകൾ പാടൂ. ഒറ്റുകാരെ സ്തുതിപ്പിൻ! തിരുകുടുംബം വിജയകുടുംബം! 

എഴുത്തും വായനയും അറിയുന്നവരാണ്. ഒരു വിധിപ്രസ്താവം മാത്രം വായിച്ചിട്ട് തിരിയുന്നില്ല. ഇൻകംടാക്സ് ഇന്ററിംഗ് സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ നാട്ടിലെങ്ങും പിഡിഎഫ് ഫയലായി കിട്ടും. വാട്സപ് തുറക്കുകയേ വേണ്ടൂ. പക്ഷേ, വഴിതെറ്റിക്കൂടാ. ജാഗ്രത വേണം. ഒറ്റ കവിക്കുഞ്ഞും വരി തെറ്റിക്കരുത്. അതിനാൽ കുഴൽനാടന്മാരുടെ നേരേ തിരിയൂ. അയാൾ നികുതി അടച്ചില്ലേ? പോക്കുവരവ് നടത്തിയില്ലേ? വയൽ നികത്തിയോ? അധികവരുമാനം ഉണ്ടാക്കിയോ? കണ്ടെത്തുവിൻ. ഉത്സാഹിപ്പിൻ!

നമോ നമസ്തേ വിജയ....

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 day ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 day ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 day ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 day ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 2 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More