'ഹോണ്‍ ശബ്ദത്തിനു പകരം തബലയും ഓടക്കുഴലും ശംഖും'; നിരത്തുകളില്‍ ഇന്ത്യന്‍ സംഗീതമൊരുക്കുമെന്ന് ആവര്‍ത്തിച്ച് ഗഡ്കരി

ഡല്‍ഹി: വാഹനങ്ങളില്‍ ഹോണുകള്‍ക്കും സൈറണുകള്‍ക്കും പകരം ഇന്ത്യന്‍ സംഗീതോപകരണങ്ങളുടെ ശബ്ദം കൊണ്ടുവരുമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പൂനെയിലെ ചാന്ദ്‌നി ചൗക്കില്‍ മള്‍ട്ടി ലെവല്‍ മേല്‍പ്പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശബ്ദമലിനീകരണം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും വി ഐ പി വാഹനങ്ങളിലെ സൈറണുകള്‍ ഒഴിവാക്കുന്ന കാര്യം ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

'വി ഐ പി വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഇടുന്നത് അവസാനിപ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഇപ്പോള്‍ വി ഐ പി വാഹനങ്ങളിലെ സൈറണ്‍ കൂടി ഒഴിവാക്കാന്‍ ആലോചിക്കുന്നുണ്ട്. സൈറണിന് പകരം പുല്ലാങ്കുഴല്‍, തബല, ശംഖ് തുടങ്ങിയ ഇന്ത്യന്‍ സംഗീതോപകരണങ്ങളുടെ ശബ്ദം കൊണ്ടുവരാനാണ് ഞാന്‍ ആലോചിക്കുന്നത്. ആളുകള്‍ ശബ്ദമലിനീകരണത്തില്‍നിന്ന് മുക്തരാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു'-നിതിന്‍ ഗഡ്കരി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ 2021-ലും ഹോണുകള്‍ക്കുപകരം സംഗീതോപകരണങ്ങളുടെ ശബ്ദം കൊണ്ടുവരുന്ന കാര്യം നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. രാവിലെ പ്രാണായാമം ചെയ്യുന്നതിനിടെ വാഹനങ്ങളുടെ ഹോണടി ശബ്ദം പ്രഭാതത്തിന്റെ നിശബ്ദതയെ ഇല്ലാതാക്കുന്നുവെന്നും ഹോണ്‍ ശബ്ദം പരിഷ്‌കരിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നുമാണ് ഗഡ്കരി അന്ന് പറഞ്ഞത്. തബല, താളവാദ്യം, വയലിന്‍, പുല്ലാങ്കുഴല്‍, നാദസ്വരം തുടങ്ങിയ സംഗീതോപകരണങ്ങളുടെ ശബ്ദം ഹോണുകളില്‍നിന്ന് കേള്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More