ലക്ഷദ്വീപിലെ ജനങ്ങള്‍ക്കുവേണ്ടത് മദ്യമല്ല, കുടിവെളളവും ഭക്ഷണവും മെഡിക്കല്‍ കോളേജുമാണ്- ഐഷ സുല്‍ത്താന

കവരത്തി: ലക്ഷദ്വീപില്‍ സുലഭമായി മദ്യം ലഭ്യമാക്കാനുളള എക്‌സൈസ് റെഗുലേഷന്‍ കരടുബില്ലിന്മേല്‍ സര്‍ക്കാര്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടിയതില്‍ പ്രതികരണവുമായി സംവിധായക ഐഷ സുല്‍ത്താന. ഗുജറാത്തില്‍ നടപ്പാക്കാതിരുന്ന മദ്യവില്‍പ്പന ലക്ഷദ്വീപില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന്റെ കാരണമെന്താണെന്ന് ഐഷ സുല്‍ത്താന ചോദിച്ചു. ഗുജറാത്തുപോലെ മദ്യത്തിന് പൂര്‍ണ നിരോധനമുളള സ്ഥലമാണ് ലക്ഷദ്വീപെന്നും അവിടെ മദ്യം ആവശ്യമില്ലെന്നതു തന്നെയാണ് ജനങ്ങളുടെ അഭിപ്രായമെന്നും ഐഷ സുല്‍ത്താന പറഞ്ഞു. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കാവശ്യം മദ്യമല്ല, കുടിവെളളവും ഭക്ഷണസാധനങ്ങളും മെഡിക്കല്‍ കോളേജും യാത്രാ സൗകരവുമൊക്കെയാണെന്നും ഇതില്‍ ഏതെങ്കിലും ഒരെണ്ണമെങ്കിലും നടപ്പാക്കി തരാമോ എന്നും ഐഷ ഫേസ്ബുക്കില്‍ കുറിച്ചു.

ഐഷ സുല്‍ത്താനയുടെ കുറിപ്പ്

ലക്ഷദ്വീപിൽ മദ്യം ലഭ്യമാക്കണോ? എന്നതിനെ പറ്റി ജനങ്ങളോട് അഭിപ്രായം തേടിയിരിക്കയാണ് സർക്കാർ:

ലക്ഷദ്വീപിലേക്ക് മദ്യം "ആവശ്യമില്ല" എന്ന്‌ തന്നെയാണ് ജനങ്ങളുടെ അഭിപ്രായം, മദ്യം പൂർണ്ണ നിരോധനമുള്ള സ്ഥലമാണ് "ഗുജറാത്ത്" അല്ലെ അതേ പോലെ മദ്യം പൂർണ്ണ നിരോധനമുള്ള മറ്റൊരു സ്ഥലമാണ് "ലക്ഷദ്വീപ്". ഗുജറാത്തിൽ നടപ്പാക്കാതിരിക്കുന്ന മദ്യവില്പന ലക്ഷദ്വീപിൽ നടപ്പാക്കാൻ ശ്രമിക്കുന്നതിന്റെ  കാരണം എന്താണ്? ഇതാണോ ലക്ഷദ്വീപിന്റെ വികസനം? 

ലക്ഷദ്വീപിലെ ജനങ്ങൾക്ക് ആവശ്യം മദ്യമല്ല, പകരം കുടിവെള്ളമാണ്. നാട്ടുകാർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളാണ്, ജനങ്ങളുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളോടു കൂടിയ മെഡിക്കൽ കോളേജാണ്, ഡോക്ടർമ്മാരെയാണ്, മരുന്നുകളാണ്, വിദ്യാർത്ഥികൾക്ക് കോളേജും സ്കൂളുകളിലേക്ക് അധ്യാപകരുമാണ്, മഴ പെയ്താൽ നാട് ഇരുട്ടിലാവാതിരിക്കാനുള്ള കറണ്ടുകളാണ്, മത്സ്യ ബന്ധന തൊഴിലാളിമാർക്കുള്ള പെട്രോളും മണ്ണണ്ണയും ഐസ് പ്ലാണ്ടുകളുമാണ്, ജനങ്ങൾക്ക് യാത്ര സൗകര്യം കൂട്ടികൊണ്ടുള്ള കപ്പലുകളാണ്, ഇന്നോടികൊണ്ടിരിക്കുന്ന കപ്പലുകൾക്ക് എഞ്ചിൻ ഓഫ്‌ ചെയ്യാനുള്ള സമയം പോലും കിട്ടാത്ത അവസ്ഥയാണ്, ഇക്കണക്കിന്‌ പോയാൽ 20 വർഷം ഓടേണ്ട കപ്പൽ 10 വർഷമാകുമ്പോഴേക്കും കേടാകും, ഒന്നിനും കൊള്ളാത്ത അവസ്ഥയാവും അല്ലെ?  കൊണ്ട് വരേണ്ടതും മാറ്റം വരുത്തേണ്ടതും ഇതിലൊക്കെയാണ്...

ഇതൊക്കെയാണ് ഞങ്ങൾ ജനങ്ങളുടെ ആവശ്യം.

ഇതിൽ ഏതെങ്കിലും ഒരെണ്ണമെങ്കിലും നടപ്പാക്കി തരാമോ?

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Social Post

ഈജിപ്റ്റല്ല, സുഡാനാണ് പിരമിടുകളുടെ രാജ്യം !

More
More
Web Desk 20 hours ago
Social Post

റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ കയ്യടിച്ച മസ്ക്

More
More
Web Desk 23 hours ago
Social Post

ഇലക്ടറല്‍ ബോണ്ടിലെ മോദിയുടെ മൗനം

More
More
Web Desk 1 day ago
Social Post

436 പേരെ കൊന്നുതിന്ന കടുവ

More
More
Web Desk 1 day ago
Social Post

പാമ്പുകള്‍ ഇല്ലാത്ത രാജ്യം

More
More
Web Desk 2 days ago
Social Post

തോല്‍ക്കാനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരാൾ !

More
More