ഇലക്ടറല്‍ ബോണ്ടിലെ മോദിയുടെ മൗനം

ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായ ഇലക്ടറല്‍ ബോണ്ടിനെക്കുറിച്ച് 'വിശ്വഗുരു'/ മോദി ജീ ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. രണ്ടുമാസം മുന്‍പാണ് 2018-19-നും 2022-23-നും ഇടയില്‍ ബിജെപിക്ക് ഏകദേശം 335 കോടി രൂപ സംഭാവന നല്‍കിയ 30 സ്ഥാപനങ്ങള്‍ നേരത്തെ ഇഡി നടപടികള്‍ നേരിട്ടതായി ഒരു ദേശീയ മാധ്യമം വെളിപ്പെടുത്തിയത്. അഴിമതികളുടെ മാതാവ് എന്നുവേണമെങ്കില്‍ ഇലക്ടറല്‍ ബോണ്ട് അഴിമതിയെ വിശേഷിപ്പിക്കാം. എന്നിട്ടും പ്രധാനമന്ത്രി വിഷയത്തില്‍ പ്രതികരിക്കാത്തതിന് കാരണമുണ്ട്.

ഇലക്ടറല്‍ ബോണ്ടുവഴി ഏറ്റവുമധികം പണം ലഭിച്ച പാര്‍ട്ടി ബിജെപിയാണ്. 6060 കോടി രൂപയാണ് ബിജെപിക്ക് ലഭിച്ചത്. വര്‍ഷങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 33 കമ്പനികള്‍ ഇലക്ടറല്‍ ബോണ്ട് വാങ്ങി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയിട്ടുണ്ട്. അതില്‍ 75 ശതമാനവും ബിജെപിയിലേക്കാണ് പോയത്. നവയുഗ എഞ്ചിനീയറിംഗ്,  എംകെജെ ഗ്രൂപ്പ്, പശ്ചിമബംഗാള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെവെന്റര്‍ ഫുഡ്പാര്‍ക്ക് ഇന്‍ഫ്ര തുടങ്ങി നിര്‍മ്മാണ മേഖലയിലും ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലും വിദ്യാഭ്യാസ മേഖലയിലുമെല്ലാം പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടുവഴി പണം നല്‍കിയിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിയായ ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്‍ഡ് സര്‍വീസസാണ് 1208 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങി സംഭാവന നല്‍കിയത്. മേഘാ എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ 1588 കോടിയുടെ ബോണ്ട് വാങ്ങിയിട്ടുണ്ട്. പുറത്തുവന്ന ലിസ്റ്റില്‍ പക്ഷെ അദാനിയുടെയോ അമ്പാനിയുടെയോ പേരില്ലെന്നതും ശ്രദ്ധേയമാണ്. 

എന്നിട്ടും, മോദിജീ മിണ്ടാത്തതില്‍ അത്ഭുപ്പെടാനൊന്നുമില്ല, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ മൗന്‍ മോഹന്‍ സിംഗെന്ന് പരിഹസിച്ച മോദിജീ അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നപ്പോഴും ബ്രിജ് ഭൂഷനെതിരെ വനിതാ ഗുസ്തി താരങ്ങള്‍ സമരം ചെയ്തപ്പോഴും ചൈന ഇന്ത്യന്‍ അതിര്‍ത്തികളിലേക്ക് അതിക്രമിച്ച് കയറിയപ്പോഴും മണിപ്പൂരില്‍ കലാപം നടന്നപ്പോഴുമൊക്കെ മൗനവൃതത്തിലായിരുന്നല്ലോ.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Social Post

ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലകള്‍ക്കു പിന്നില്‍ അമേരിക്ക- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Web Desk 3 weeks ago
Social Post

അനില്‍ ബാലചന്ദ്രനെപ്പോലെ 'മോട്ടിവിഷം' വിളമ്പുന്നവരെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ട്- വി ടി ബല്‍റാം

More
More
Web Desk 1 month ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 month ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 month ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 month ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More