ഒഡീഷയില്‍ പശുവിന്റെ വയറ്റില്‍നിന്ന് നീക്കംചെയ്തത് 30 കിലോ പ്ലാസ്റ്റിക് കവറുകള്‍

ബെര്‍ഹാംപൂര്‍: ഒഡീഷയില്‍ പശുവിന്റെ വയറ്റില്‍നിന്ന് ഡോക്ടര്‍മാര്‍ നീക്കംചെയ്തത് 30 കിലോ പ്ലാസ്റ്റിക് കവറുകള്‍. ബെര്‍ഹാംപൂരിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള മൃഗാശുപത്രിയിലെ ഡോക്ടര്‍മാരാണ് പശുവിന്റെ വയറ്റില്‍നിന്ന് ഇത്രയധികം പ്ലാസ്റ്റിക് നീക്കം ചെയ്തത്. സത്യനാരായണ്‍ കാറിന്റെ നേതൃത്വത്തിലുളള വെറ്റിനറി ഡോക്ടര്‍മാരുടെ സംഘം നാലുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് പത്തുവയസുളള പശുവിന്റെ വയറ്റില്‍നിന്ന് ദഹിക്കാത്ത പോളിത്തീന്‍ ബാഗുകള്‍ കണ്ടെടുത്തതെന്ന് ഗഞ്ചം ചീഫ് ജില്ലാ വെറ്റിനറി ഓഫീസര്‍ മനോജ് കുമാര്‍ സാഹു പറഞ്ഞു. 

അലഞ്ഞുതിരിയുകയായിരുന്ന പശു ഇക്കാലമത്രയും ആളുകള്‍ വലിച്ചെറിഞ്ഞ പോളിത്തീന്‍ ബാഗുകള്‍ തിന്നുകയായിരുന്നു. അതിന്റെ കുടലിന് പ്രശ്‌നമുണ്ടായി. ഇനിയും വൈകിയിരുന്നെങ്കില്‍ പശു ചത്തുപോകുമായിരുന്നു. ഇപ്പോള്‍ അതിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഒരാഴ്ച്ച പശു നിരീക്ഷണത്തില്‍ തുടരും'- ഡോ. സത്യനാരായണ്‍ കാര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടുത്തിടെ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞിരുന്ന ഒരു പശുവിന്റെ വയറ്റില്‍നിന്ന് പതിനഞ്ച് കിലോയോളം പ്ലാസ്റ്റിക് നീക്കംചെയ്തിരുന്നു. പ്ലാസ്റ്റിക്കിന്റെ ഉല്‍പ്പാദനത്തിനും ഉപയോഗത്തിനും ഒഡീഷ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടും പ്ലാസ്റ്റിക് മലിനീകരണത്തിന്റെ തീവ്രതയാണ് ഈ സംഭവം ഉയര്‍ത്തിക്കാട്ടുന്നതെന്ന് പ്ലാസ്റ്റിക് ഉപയോഗത്തിനെതിരായ ക്യാംപെയ്‌ന് നേതൃത്വം നല്‍കുന്ന ആര്യഭട്ട് ഫൗണ്ടേഷന്‍ സ്ഥാപകന്‍ സുധീര്‍ റാവത്ത് പറഞ്ഞു. പ്ലാസ്റ്റിക് നിരോധനം കൃത്യമായി നടപ്പിലാക്കാന്‍ ബെര്‍ഹാംപൂര്‍ മുനിസിപ്പാലിറ്റിയോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 8 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More