രഞ്ജിത്ത് കേരളം കണ്ട മാന്യനായ ഇതിഹാസം; വിനയന്റെ ആരോപണം തളളി മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ രഞ്ജിത്തിനെ പിന്തുണച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. രഞ്ജിത്ത് കേരളംകണ്ട മാന്യനായ ഏറ്റവും വലിയ ഇതിഹാസമാണെന്നും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന് റോളുണ്ടായിരുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടുവെന്ന് ആരോപിച്ച് സംവിധായകന്‍ വിനയന്‍ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാംസ്‌കാരിക മന്ത്രിയുടെ പ്രതികരണം. 

'നിഷ്പക്ഷമായ ജൂറിയാണ്. ആര്‍ക്കും അക്കാര്യത്തില്‍ പരാതി പറയാനാവില്ല. അര്‍ഹതയുളളവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. അതില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് റോളില്ല. കാരണം അദ്ദേഹം ജൂറി അംഗമല്ല. അദ്ദേഹത്തിന് ഒരിക്കലും അങ്ങനെ മറ്റൊരാളോടും സംസാരിക്കാനാവില്ല. ജൂറിയെ തെരഞ്ഞെടുത്തതും അദ്ദേഹമല്ല. വളരെ മാന്യനായ, കേരളം കണ്ട ഒരു ഇതിഹാസമാണ് രഞ്ജിത്ത്. അദ്ദേഹം ചെയര്‍മാനായ ചലച്ചിത്ര അക്കാദമി ഏറ്റവും ഭംഗിയായി ഈ വര്‍ഷങ്ങളില്‍ നടത്തിയതിന് അഭിനന്ദിക്കുകയാണ് വേണ്ടത്. അവാര്‍ഡ് വിതരണമൊക്കെ എത്ര ഭംഗിയായാണ് അദ്ദേഹം സംഘടിപ്പിക്കുന്നത്'- സജി ചെറിയാന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അവാര്‍ഡ് ലഭിക്കാത്തവരൊക്കെ മോശക്കാരാണെന്ന് പറയില്ല. മമ്മൂട്ടിക്ക് മികച്ച നടനുളള പുരസ്‌കാരം കൊടുത്തു. അതുപോലെ നന്നായി അഭിനയിച്ചവര്‍ക്ക് പ്രത്യേക പുരസ്‌കാരവും കൊടുത്തു. എല്ലാവരും നല്ല കലാകാരന്മാരാണ്. പുരസ്‌കാരം കിട്ടുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ മാറ്റുരച്ച് ഏറ്റവും മികച്ചതിനാണ് അവാര്‍ഡ് കൊടുത്തത്. അതില്‍ കുറ്റംപറയാന്‍ സാധിക്കില്ല'- സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 6 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More