സമരവീറുള്ള കമ്യൂണിസ്റ്റ് തലമുറയിലെ ശേഷിക്കുന്ന ഒറ്റവിത്താണ് വാസുവേട്ടൻ - ആസാദ് മലയാറ്റിൽ

വ്യാജ ഏറ്റുമുട്ടൽ കൊലക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ അറസ്റ്റു ചെയ്യപ്പെട്ട പ്രമുഖ രാഷ്ട്രീയ പ്രവർത്തകൻ ഗ്രോ വാസുവിന് ഐഖ്യദാർഡ്യവുമായി ആസാദ് മലയാറ്റിൽ. വ്യാജഏറ്റുമുട്ടൽ കൊല നടത്തിയ പൊലീസും ഭരണകൂടവും കുറ്റവിചാരണ നേരിടണമെന്ന വാസുവേട്ടന്റെ ശബ്ദം അടിച്ചമർത്തപ്പെടുന്ന നീതിയുടെ കലഹമാണെന്ന് ആസാദ് പറഞ്ഞു. ജാമ്യമെന്ന നിങ്ങളുടെ ഔദാര്യം ആർക്കുവേണം എന്ന് തൊണ്ണൂറ്റിമൂന്നു വയസ്സുള്ള വാസുവേട്ടൻ എന്ന പോരാളി തലയുയർത്തി ചോദിക്കുമ്പോൾ നമുക്കു ഞെട്ടാനുള്ള ബോധമെങ്കിലും കാണണമെന്നും ആസാദ് പറഞ്ഞുവയ്ക്കുന്നു.

ആസാദ് മലയാറ്റിൽ എഴുതുന്നു:

ആരും പിഴകൊടുത്തു പിൻവാങ്ങുന്ന സന്ദർഭത്തെ വാസുവേട്ടൻ മികച്ച രാഷ്ട്രീയ പ്രയോഗമായി വികസിപ്പിച്ചു. പുതിയ സമരമുഖം തുറന്നു. അനീതികളോട് വിട്ടുവീഴ്ച്ചയില്ലെന്ന് നൂറ്റാണ്ടോളമെത്തുന്ന കമ്യൂണിസ്റ്റ് സമര യൗവ്വനം തിളച്ചുമറിയുന്നത് കേരളം കാണുന്നു.

ഭരണകൂടത്തിന്റെ അതിക്രമങ്ങളിൽ പ്രതിഷേധിക്കുന്നവരെ കുറ്റവാളികളാക്കുന്ന നിയമപാലനവും നീതിനിർവ്വഹണവുമാണ് നാം കുറേ കാലമായി കണ്ടുവരുന്നത്. പ്രതിഷേധത്തിന് പിഴ ചുമത്തി ജയിലിലടച്ചില്ലല്ലോ എന്ന ഔദാര്യ പ്രകടനമാണ് നിയമപാലന വൃത്തത്തിൽ നിറഞ്ഞു കവിഞ്ഞിരുന്നത്. നിങ്ങളുടെ ഔദാര്യം ആർക്കുവേണം എന്ന് തൊണ്ണൂറ്റിമൂന്നു വയസ്സുള്ള വാസുവേട്ടൻ എന്ന പോരാളി തലയുയർത്തി ചോദിക്കുമ്പോൾ നമുക്കു ഞെട്ടാനുള്ള ബോധമെങ്കിലും കാണണം. 

വ്യാജഏറ്റുമുട്ടൽ കൊല നടത്തിയ പൊലീസും ഭരണകൂടവും കുറ്റവിചാരണ നേരിടണമെന്ന വാസുവേട്ടന്റെ ശബ്ദം അടിച്ചമർത്തപ്പെടുന്ന നീതിയുടെ കലഹമാണ്. അത് ഏതാനും പേർ നടത്തിയ പ്രതിഷേധപ്രകടനത്തിൽ വെറുതെ മുഴക്കിയ മുദ്രാവാക്യമല്ല. അതുകൊണ്ട് ഒരു പിഴസംഖ്യയിൽ അതു മൂടിവെക്കാനോ അവസാനിപ്പിക്കാനോ കഴിയുകയുമില്ല. ഞാൻ ലജ്ജിച്ചുപോകുന്നു. എത്ര പ്രതിഷേധങ്ങൾക്കാണ് ഞാൻ കോടതിയിൽ പിഴയൊടുക്കി കുറ്റമേറ്റ് നീതിയെ നിശ്ശബ്ദമാക്കിയിരിക്കുന്നത്! ഭരണകൂടത്തിന്റെ കുടില കൗശലങ്ങൾക്ക് വിനീതമായ് കീഴ്പ്പെട്ടിട്ടുള്ളത്!

വാസുവേട്ടൻ സമരവീറുള്ള കമ്യൂണിസ്റ്റ് തലമുറയിലെ ശേഷിക്കുന്ന ഒറ്റവിത്താണ്. അതു മുളച്ചു പൊന്തി കതിരിട്ടില്ലെങ്കിൽ നീതിയുടെ വാക്കുകൾ എവിടെ കൊയ്യാനാവും?  വാസുവേട്ടന് പൂർണ പിന്തുണ എന്നെഴുതുന്നത് അഹങ്കാരമാവും. ആ വീറിൽ അൽപ്പമെങ്കിലും കയ്യേറ്റ് പ്രകടിപ്പിക്കാൻ സമരധാർമ്മികതയുടെ പതാക  ഉയർത്തിപ്പിടിക്കുമെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ സാധിക്കണം. അതിനു ശ്രമിക്കാനാവില്ലെങ്കിൽ വാസുവേട്ടനെ ജയിലിലടച്ചതിൽ പ്രതിഷേധിക്കാൻ എനിക്ക് എന്തർഹത? 

വ്യാജ ഏറ്റുമുട്ടൽ കൊലകൾ അന്വേഷിക്കണം. കുറ്റവാളികളെ ശിക്ഷിക്കണം. വാസുവേട്ടന്റെ പോരാട്ടം വിജയിക്കട്ടെ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 day ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 day ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 day ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 day ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 2 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More