നരേന്ദ്രമോദി ഇന്ത്യയെ ബാധിച്ച ശാപം, മണിപ്പൂര്‍ നാളെ എവിടെയും ആവര്‍ത്തിക്കാം- കെ സുധാകരന്‍

നരേന്ദ്രമോദി ഇന്ത്യാമഹാരാജ്യത്തെ ബാധിച്ച ശാപമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മണിപ്പൂരില്‍ അലറിക്കരയുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കരച്ചില്‍ കാണാന്‍ കഴിയാത്ത, അവരുടെ വേദനകള്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്ത നരേന്ദ്രമോദിയെയും സംഘപരിവാര്‍ ശക്തികളെയും രാജ്യത്തിന്റെ ഭരണസിരാകേന്ദ്രത്തില്‍നിന്നും തുടച്ചുനീക്കേണ്ട ബാധ്യത ഓരോ ഇന്ത്യന്‍ പൗരനുമുണ്ടെന്നും മുട്ടിനു മുട്ടിന് ഫോട്ടോഷൂട്ടുമായി കോമാളിത്തരം മാത്രം കാണിച്ചുനടക്കുന്ന മോദിക്ക് ജനാധിപത്യം എന്താണെന്നും പ്രധാനമന്ത്രിയുടെ കടമകള്‍ എന്താണെന്നും ജനങ്ങള്‍ എത്രയും പെട്ടെന്ന് പഠിപ്പിച്ച് കൊടുക്കേണ്ടതുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.  വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തെ വേരോടെ പിഴുതെറിയാനുളള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ എല്ലാ മനുഷ്യസ്‌നേഹികളോടും ആഹ്വാനം ചെയ്യുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കെ സുധാകരന്റെ കുറിപ്പ്

"കൂടെയുള്ള സ്ത്രീകൾ അതിക്രൂരമായി ബലാത്സംഗത്തിന് വിധേയരാകുന്നത് കണ്ട് കാട്ടിലേക്ക് ഓടിയൊളിച്ച എട്ട് സ്ത്രീകൾ. പോലീസിനെ കണ്ട് ആശ്വാസത്തോടെ കാട്ടിൽ നിന്നോടി ഇറങ്ങി വന്നു. എന്നാൽ കലാപകാരികളുടെ മുന്നിലേക്ക് ആ സ്ത്രീകളെ എറിഞ്ഞ് കൊടുത്ത് പോലീസ് പോകുന്നു. അവർ ക്രൂരമായി റേപ്പ് ചെയ്യപ്പെട്ടു. തടയാൻ ശ്രമിച്ച ബന്ധു ജനങ്ങളെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ഉറ്റവർ കൊല്ലപ്പെടുന്നത് കണ്ട ഒരു സ്ത്രീയുടെ മനോനില തെറ്റി. അവരുടെ ദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു"

നരേന്ദ്ര മോദി തകർത്തെറിഞ്ഞ ഇന്ത്യയുടെ ചിത്രമാണിത്. ഇത്തരം നിരവധി സംഭവങ്ങളാണ് ദിനംതോറും മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്നത്. വാർത്തകൾ പുറത്തെത്താതിരിക്കാൻ മോദി മാധ്യമങ്ങളെ വിലക്കിയിരിക്കുന്നു. ഇന്റർനെറ്റ് നിരോധിച്ചിരിക്കുന്നു. മാസങ്ങളായി തുടരുന്ന മണിപ്പൂർ കലാപം പോലും അടിച്ചമർത്താൻ കഴിയാത്ത  മോദി ലോകത്തിനുമുന്നിൽ ഇന്ത്യയെ നാണംകെടുത്തിരിക്കുകയാണ്.

ഇതുപോലും തടുക്കാൻ കഴിയാത്ത ഈ വിഡ്ഢിയായ ഭരണാധികാരിയുടെ കൈയ്യിൽ രാജ്യത്തിന് എന്തു സുരക്ഷയാണ് ഉള്ളത് ? അവസരം നോക്കിയിരിക്കുന്ന ശത്രു രാജ്യങ്ങൾക്ക് ഈ ദുർബ്ബലനായ പ്രധാനമന്ത്രി എന്ത് സന്ദേശമാണ് കൊടുക്കുന്നത് ? മണിപ്പൂർ കലാപകാരികൾ ഒരു യുവാവിന്റെ തലവെട്ടിയെടുത്ത് പ്രദർശിപ്പിച്ചു. തലയ്ക്ക് വെടിയേറ്റ എട്ടുവയസ്സുകാരനെയും കൊണ്ട് ആശുപത്രിയിലേക്ക് പോയവരെ ആംബുലൻസ് അടക്കം കത്തിച്ചു. കേൾക്കുമ്പോൾ തന്നെ രക്തം തണുത്തുറയുന്ന സമാനതകളില്ലാത്ത ക്രൂരതകളാണ് മണിപ്പൂരിൽ അരങ്ങേറുന്നത്.

ഇതൊക്കെ നടന്നിട്ടും രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യാൻ നരേന്ദ്രമോദി എന്ന ഇന്ത്യ കണ്ട ഏറ്റവും ദുർബ്ബലനായ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല. പാർലമെൻറിൽ നിന്നും മറുപടി പറയാൻ ഭയന്ന് ഒളിച്ചോടുകയാണ് മോദി. നരേന്ദ്രമോദി ഇന്ത്യ മഹാരാജ്യത്തെ ബാധിച്ച ശാപമാണെന്ന് നിസ്സംശയം ഓരോ മനുഷ്യരും പറയുകയാണ്. ആ ശാപം തുടർന്നാൽ നാളെകളിൽ മണിപ്പൂർ എവിടെയും ആവർത്തിക്കാം. 

പിഞ്ചു പെൺകുട്ടികളും അമ്മമാരും പെങ്ങന്മാരും അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്ന ഭരണത്തിനെ ഒരു മനുഷ്യനും പിന്തുണയ്ക്കില്ല. ഇതാണോ കേരളത്തിലെ ബിജെപിയും സ്വപ്നം കാണുന്ന ക്ഷേമരാജ്യം ?

ഡൽഹിയിലെ നിർഭയയെ സ്വന്തം മോളായി കരുതി വേദനിച്ചവരാണ് നാം ഓരോരുത്തരും. നൂറുകണക്കിന് നിർഭയമാരാണ് മണിപ്പൂരിൽ അലറി കരയുന്നത്.  അവരുടെ കരച്ചിൽ കാണാൻ കഴിയാത്ത, അവരുടെ വേദനകൾക്ക് പരിഹാരം കാണാൻ കഴിയാത്ത നരേന്ദ്രമോദിയെയും സംഘ പരിവാർ ശക്തികളെയും രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രത്തിൽ നിന്നും തുടച്ചുനീക്കേണ്ട ബാധ്യത ഓരോ ഇന്ത്യൻ പൗരനും ഉണ്ട് .

മുട്ടിന് മുട്ടിന് ഫോട്ടോഷൂട്ടുമായി കോമാളിത്തരം മാത്രം കാണിച്ചു നടക്കുന്ന മോദിക്ക് ജനാധിപത്യം എന്തെന്നും പ്രധാനമന്ത്രിയുടെ കടമകൾ എന്തെന്നും എത്രയും പെട്ടെന്ന് തന്നെ ജനം പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തെ വേരോടെ പിഴുതെറിയാനുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പോരാട്ടത്തിൽ പങ്കാളികളാകാൻ എല്ലാ മനുഷ്യ സ്നേഹികളോടും ആഹ്വാനം ചെയ്യുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 17 hours ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 22 hours ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 23 hours ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 day ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 day ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More