ഭരണകൂടത്തിന്റെ പിന്‍ബലമാണ് മണിപ്പൂരിലെ സംഭവങ്ങള്‍ക്കുപിന്നില്‍ - രമേശ് ചെന്നിത്തല

അനഭിമതരായവരെ അപരരായി ചിത്രീകരിച്ചും എതിര്‍വാദങ്ങളുയര്‍ത്തുന്നവരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയും തങ്ങളുടെ അജണ്ട നടപ്പിലാക്കുന്ന ഭരണകൂടത്തിന്റെ പിന്‍ബലമാണ് മണിപ്പൂരിലെ സംഭവവികാസങ്ങള്‍ക്കു പിന്നിലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനിച്ചുവളര്‍ന്ന നാട്ടില്‍ ജീവിക്കാന്‍ അവകാശമുളള സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുളളവര്‍ ജീവനുവേണ്ടി കേഴുന്ന വേദനാജനകമായ കാഴ്ച്ചകളാണ് പുറത്തുവരുന്നതെന്നും ജനങ്ങളുടെ ആശങ്കകള്‍ അകറ്റാന്‍ ഉത്തരവാദിത്തപ്പെട്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതാണ് പ്രശ്‌നപരിഹാരത്തിനു തടസമാകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മനുഷ്യജീവനേക്കാള്‍ വലുത് ഇടുങ്ങിയ ആശയങ്ങള്‍ക്ക് ഇടംനല്‍കലാണ് എന്ന സങ്കുചിത ചിന്താഗതിക്കെതിരെ നാം കൈകോര്‍ത്തുപിടിക്കണമെന്നും മണിപ്പൂരില്‍ വേട്ടയാടപ്പെടുന്ന നമ്മുടെ സഹോദരങ്ങളെ അവഗണിക്കുന്നവര്‍ക്കെതിരെ ഒന്നിച്ചുനില്‍ക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

രമേശ് ചെന്നിത്തലയുടെ കുറിപ്പ്

അനഭിമതരായവരെ അപരരായി ചിത്രീകരിച്ചും എതിർവാദങ്ങളുയർത്തുന്നവരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയും തങ്ങളുടെ അജണ്ട നടപ്പിലാക്കുന്ന ഭരണകൂടത്തിന്റെ പിൻബലമാണ് മണിപ്പൂരിലെ സംഭവ വികാസങ്ങൾക്ക് പിന്നിൽ. ജനങ്ങളുടെ ആശങ്കകൾ അകറ്റാൻ ഉത്തരവാദിത്തപ്പെട്ട കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതാണ് പ്രശ്നപരിഹാരത്തിനു തടസ്സമാകുന്നത്. ജനിച്ചു വളർന്ന നാട്ടിൽ ജീവിക്കാൻ അവകാശമുള്ള സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ജീവനു വേണ്ടി കേഴുന്ന വേദനാജനകമായ കാഴ്ചകൾ പുറത്തു വരുന്നു. രണ്ടു സ്ത്രീകളെനഗ്നരാക്കി നടത്തിയ അതിക്രൂരമായ നടപടികളുടെ വാർത്തകൾ ഇപ്പോൾ പുറത്തു വരുന്നത് ആശ്ചര്യജനകമാണ്. എന്തൊരു ഗതികെട്ട സംസ്കാരമാണിത്  

 ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ പേരും പെരുമയും നമുക്ക് നഷ്ടപ്പെടുന്നുവോ, പുറത്തു വരുന്ന വാർത്തകളും ദൃശ്യങ്ങളും നമ്മെ അമ്പരപ്പിക്കുന്നു , സ്ത്രീ സുരക്ഷക്കേറ്റ തീരാകളങ്കമല്ലേ മണിപ്പൂരിൽ നിന്നുംവീഡിയോകളായി പുറത്തു വരുന്നത്. എന്തൊരു വേദനാജനകമായ അവസ്ഥയാണിത്. ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതും  അധ:പതിച്ച ചെയ്തികളുമാണ് അവിടെ നടക്കുന്നത്.

വിശാലമായ മനസ്സാണ് ഒരു ഭരണാധികാരിക്ക് വേണ്ടത്.

അണികളുടെ വികാരത്തിനനുസരിച്ചല്ല നേതൃതം നിൽക്കേണ്ടത്, അണികൾക്ക് വിവേകം പറഞ്ഞു കൊടുക്കലാണ് നേതൃത്വം ചെയ്യേണ്ടത് മണിപ്പൂർ വിഷയത്തിൽ നമ്മുടെ ഭരണകൂടത്തിനു ഇല്ലാതെ പോയതും ഇതാണ്. അശാന്തിയുടെ നാളുകൾക്ക് അവസാനം കുറിക്കാൻ രാജ്യം ഉണരേണ്ട സമയമാണിത്. 

മനുഷ്യ ജീവനെക്കാൾ വലുത് ഇടുങ്ങിയ ആശയങ്ങൾക്ക് ഇടം നൽകലാണ് എന്ന സങ്കുചിത ചിന്താഗതിക്കെതിരെ നാം കൈകോർത്തുപിടിക്കണം മണിപ്പൂരിൽ വേട്ടയാടപ്പെടുന്നത് നമ്മുടെ സഹോദരങ്ങളാണ് അവരെ അവഗണിക്കുന്നവർക്കെതിരെ ഒന്നിക്കണം ,രാജ്യത്തെ  രാഷ്ട്രീയ കക്ഷികൾക്കൊപ്പം ബുദ്ധിജീവികളുടെയും എഴുത്തുകാരുടെയും കൂട്ടായ്മകൾ ഈ മനുഷ്യത്വ വിരുദ്ധവും ഹീനവുമായ കൊടുംക്രൂരതക്കെതിരെ ഒരുമിച്ചു പോരാടണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 12 hours ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 18 hours ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 18 hours ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 day ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 day ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More