മിയ മുസ്ലീങ്ങള്‍ക്കെതിരായ പരാമര്‍ശം; അസം മുഖ്യമന്ത്രിക്കെതിരെ പൊലീസ് കേസെടുത്തു

ഗുവാഹത്തി: മിയ മുസ്ലീങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മക്കെതിരെ അസം പൊലീസ് കേസെടുത്തു. രാജ്യസഭാ എംപി അജിത് കുമാര്‍ ഭുയാന്റെ പരാതിയിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. അസമിലെ ദിസ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് അജിത് ഭുയാന്‍ പരാതി നല്‍കിയത്. മതത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക എന്നതാണ് മുഖ്യമന്ത്രിയുടെ ഉദ്ദേശമെന്ന് അദ്ദേഹത്തിന്റെ പ്രസ്താവന പരിശോധിച്ചാല്‍ വ്യക്തമാകുമെന്ന് അജിത് പരാതിയില്‍ പറയുന്നു. 

മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അസം തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രീംകോടതിക്ക് കത്തെഴുതിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനാണ് മുഖ്യമന്ത്രിക്കെതിരെ സ്വമേധയാ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയതെന്നും അസം ഭരണകൂടത്തിനെതിരെയും നടപടിയെടുക്കണമെന്നും അസം തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പച്ചക്കറി വില കുതിച്ചുയരാന്‍ കാരണം മിയ മുസ്ലീ(ബംഗ്ലാദേശില്‍നിന്നുളള കുടിയേറ്റക്കാര്‍)ങ്ങളാണ് എന്നായിരുന്നു ഹിമന്ത ബിശ്വ ശര്‍മയുടെ വിവാദ പരാമര്‍ശം. 'ഗ്രാമീണ മേഖലയില്‍ പച്ചക്കറിക്ക് വില കുറവാണ്. നഗരപ്രദേശത്ത് എത്തുമ്പോഴാണ് വില കൂടുന്നത്. കച്ചവടക്കാരാണ് വില കൂട്ടുന്നത്. അവരില്‍ ഭൂരിഭാഗവും മിയ മുസ്ലീങ്ങളാണ്. അസംകാരില്‍നിന്ന് അവര്‍ വലിയ വിലയാണ് ഈടാക്കുന്നത്. ഗുവാഹത്തിലിയിലുളള തദ്ദേശ പച്ചക്കറി മാര്‍ക്കറ്റുകളുടെ നിയന്ത്രണം അവര്‍ പിടിച്ചടക്കിയിരിക്കുകയാണ്. അസമിലെ യുവാക്കളാണ് പച്ചക്കറി വില്‍ക്കുന്നതെങ്കില്‍ ഇത്ര വിലയാവില്ല. യുവാക്കള്‍ മുന്നോട്ടുവന്ന് വിപണിയുടെ നിയന്ത്രണം പിടിച്ചടക്കണം.'-എന്നാണ് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത്.

Contact the author

National Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More