പ്രാര്‍ത്ഥിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി- അബ്ദുല്‍ നാസര്‍ മഅ്ദനി

ബംഗളുരു: ജാമ്യ കാലാവധിയില്‍ കേരളത്തില്‍ തുടരാന്‍ സുപ്രീംകോടതി അനുമതി നല്‍കിയതിന് പിന്നാലെ തനിക്കുവേണ്ടി നിലകൊണ്ട എല്ലാവര്‍ക്കും നന്ദി പറഞ്ഞ് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി. തന്‍റെ ഫേസ്ബുക്ക്‌ കുറിപ്പിലാണ് മഅ്ദനി നന്ദി പ്രകാശിപ്പിച്ചിരിക്കുന്നത്. 

"അല്‍ഹംദു ലില്ലാഹ്

കേരളത്തിലേക്ക് പോകാന്‍ അനുമതി

ജാമ്യ കാലാവധിയില്‍ ഇനി കേരളത്തില്‍ തുടരാം. 

ഇന്‍ഷാ അള്ളാഹ്.. 

പ്രാര്‍ത്ഥിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി!!"

എന്നിങ്ങനെയാണ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ കുറിപ്പ്. 

നേരത്തെ കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിയെങ്കിലും പിതാവിനെ കാണാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് മഅ്ദനി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധിയുണ്ടായിരിക്കുന്നത്. കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിയെങ്കിലും പിതാവിനെ കാണാന്‍ സാധിച്ചില്ല. ജാമ്യവ്യവസ്ഥകള്‍ പാലിക്കേണ്ടതിനാല്‍ ആശുപത്രിയില്‍നിന്ന് നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ് വാങ്ങുകയായിരുന്നു. ക്രിയാറ്റിന്‍ വര്‍ധിച്ചുനില്‍ക്കുന്നതിനാല്‍ വൃക്ക മാറ്റിവയ്ക്കലുള്‍പ്പെടെ വേണ്ടിവരും. നിലവില്‍ കൊച്ചിയിലെ ആശുപത്രിയിലാണ് ചികിത്സ. ഇത്രയധികം രോഗബാധിതനായ ഒരാള്‍ക്ക് കടുത്ത ജാമ്യവ്യവസ്ഥ ഏര്‍പ്പെടുത്തരുതെന്നാണ് മഅ്ദനി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. 

ഇത് പരിഗണിച്ച സുപ്രീംകോടതി ജാമ്യകാലയളവില്‍ കൊല്ലത്തെ വീട്ടില്‍ താമസിക്കാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് അനുമതി നല്‍കി. 15 ദിവസത്തിലൊരിക്കല്‍ അടുത്തുളള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ചികിത്സയ്ക്കായി ജില്ല വിട്ടുപോകാന്‍ കൊല്ലം എസ്പിയുടെ അനുമതി വാങ്ങണമെന്നും കോടതി വിധിയില്‍ പറയുന്നു. കേരളത്തിലേക്ക് മടങ്ങാന്‍ മഅ്ദനിക്ക് കര്‍ണാടക പൊലീസ് അകമ്പടി നല്‍കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

Contact the author

National Desk

Recent Posts

National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 4 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More