ബിജെപിയിൽ സെക്രട്ടറി ലെവലിലുള്ള പദവിയെങ്കിലും തരണം - നടൻ ദേവൻ

ബിജെപി സ്ഥാനാര്‍ത്ഥിയായിട്ട് മത്സരിക്കാൻ ആവശ്യപ്പെട്ടാല്‍ പോലും അതിന് താൽപ്പര്യമില്ലെന്ന് നടന്‍ ദേവന്‍. പദവിയില്ലാതെ ഒരു രാഷ്ട്രീയക്കാരന് എങ്ങനെ പ്രവര്‍ത്തിക്കാനാവുമെന്നും സെക്രട്ടറി ലെവലിലുള്ള പദവിയെങ്കിലും തനിക്ക് തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'അമിത്ഷായുമായി രണ്ട് തവണ കൂടിക്കാഴ്ച്ച നടത്തി. 2021 ല്‍ കേരളം ബിജെപി ഭരിക്കുമെന്ന് അമിത്ഷാ പറഞ്ഞു. അത് നടക്കാന്‍ പോകുന്ന കാര്യമല്ലെന്ന് ഞാനും പറഞ്ഞു. അദ്ദേഹത്തിന് ഷോക്കായി പോയി' എന്നും അദ്ദേഹം വെളിപ്പെടുത്തി. 

തന്നെ ഒരു സിനിമാ നടനായി കാണരുതെന്നും താൻ സ്‌കൂള്‍ കാലം മുതല്‍ ഒരു രാഷ്ട്രീയക്കാരനാണെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്താന്‍ തനിക്ക് കഴിയുമെന്നും അമിത് ഷായെ ധരിപ്പിച്ചിരുന്നുവെന്നും ദേവൻ പറഞ്ഞു. 17 വര്‍ഷം ആക്ടീവ് രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന തനിക്ക് മലയാളികളുടെ പള്‍സ് അറിയാം. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബിജെപിയും ആര്‍എസ്എസും അപകടകാരികളാണെന്ന് കുത്തിവെച്ചിട്ടുണ്ട്. അത് മാറ്റിയെടുക്കാന്‍ ബിജെപിക്കും ആര്‍എസ്എസിനും കഴിഞ്ഞിട്ടില്ല. ആ സാഹചര്യത്തില്‍ ബിജെപിക്ക് കേരളത്തില്‍ വിജയിക്കുകയെന്നത് എളുപ്പമല്ലെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു. ഗ്രൗണ്ട് ഉണ്ടായിട്ടും കളിക്കാൻ അറിയാത്തവരാണ് ബിജിപിയുടെ നേതൃത്വമെന്നും അദ്ദേഹം തുറന്നടിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാഷ്ട്രീയമായി തനിക്ക് ഇത്രകാലവും ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് ദേവൻ കഴിഞ്ഞ ദിവസം മറ്റൊരു പരിപാടിയിൽ പറഞ്ഞിരുന്നു. ഒരുപാട് നേതാക്കളുള്ള കേരളത്തിലെ പിജെപിൽ തന്റെ ആവശ്യം ഇല്ലെന്ന് തോന്നിയതിനാലാണ് താൻ വിട്ടുനിന്നതെന്നും എന്നാലിപ്പോൾ അങ്ങനെയല്ല തോന്നുന്നതെന്നും ദേവൻ പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More