യമുന കരകവിഞ്ഞൊഴുകി; ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

ഡല്‍ഹി: തോരാമഴയില്‍ ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ട് തുറന്നുവിട്ടതിനു പിന്നാലെ യമുനാ നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കഴിഞ്ഞ നാലര പതിറ്റാണ്ടിനുശേഷം ആദ്യമാണ് ഇത്രയധികം ഉയര്‍ന്ന തോതില്‍ യമുനയില്‍ വെള്ളം പൊങ്ങി കരകവിഞ്ഞൊഴുകുന്നത്. ഇതേതുടര്‍ന്ന് ഡല്‍ഹിയുടെ പലഭാഗങ്ങളും പ്രളയസമാനമായ സ്ഥിതിയിലാണ്. യമുനയിലെ ജലനിരപ്പിന്റെ അപകട സൂചിക 207. 72 ആണ്. എന്നാല്‍ ഇന്നലെ 208. 13 മീറ്ററായാണ് ജലനിരപ്പ് ഉയര്‍ന്നത്. 

യമുനാ നദി കരകവിഞ്ഞൊഴുകിയതോടെ യമുന ഖാദര്‍ റാം മന്ദിറിന് സമീപം 200ല്‍ അധികം പേര്‍ കുടുങ്ങി. കശ്മീരി ഗേറ്റിലേക്കുള്ള റോഡിലേക്കും ഭൈറോണ്‍ മാര്‍ഗിലും വെള്ളം ഒഴുകിയെത്തി. മജ്‌നു കാടിലയില്‍ വീടുകളിലും കടകളിലും വെള്ളം കയറിയിട്ടുണ്ട്. ഡല്‍ഹി നഗരത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. ഇതോടെ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വസതിയുടെ സമീപ പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിനടിയിലാണ്. മജ്‌നു കാ തിലയെ കശ്മീരി ഗേറ്റ് ഐ എസ് ബി ടിയുമായി ബന്ധിപ്പിക്കുന്ന പാത അടച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്നും ഡല്‍ഹി നിയമസഭാ മന്ദിരത്തില്‍ നിന്നും വെറും 500 മീറ്റര്‍ ദൂരെയാണ് ഈ പ്രദേശം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹത്‌നികുണ്ഡ് അണക്കെട്ട് തുറന്നുവിടുന്നതില്‍ ഇടപെടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന മറുപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. എട്ടുമണിക്കും 10 മണിക്കും ഇടയില്‍ ജലനിരപ്പ് വീണ്ടും ഉയരുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഉത്തരേന്ത്യയില്‍ കനത്ത മഴയില്‍ ഇതിനകം 37 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പല സ്ഥലങ്ങളിലും പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. ഹിമാചല്‍, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More