ബിജെപിയുടെ പിന്തുണയില്‍ കിട്ടുന്ന ഭരണം വേണ്ട; എല്‍ഡിഎഫ് അംഗം പിരായിരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

പാലക്കാട്: ബിജെപി പിന്തുണയില്‍ ലഭിച്ച വിജയം വേണ്ടെന്നുവെച്ച് എല്‍ഡിഎഫ് അംഗമായ പിരായിരി പഞ്ചായത്ത് പ്രസിഡന്റ്. ജനതാദള്‍ എസ് അംഗം സുഹറ ബഷീറാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. എല്‍ഡിഎഫില്‍നിന്ന് എട്ട് വോട്ടുകളും ബിജെപിയില്‍നിന്ന് മൂന്ന് വോട്ടുകളുമാണ് സുഹറയ്ക്ക് ലഭിച്ചത്. ബിജെപി പിന്തുണയില്‍ ഭരണം വേണ്ടെന്ന് എല്‍ഡിഎഫ് നിലപാടെടുത്തതോടെയാണ് സുഹറ രാജി വെച്ചത്. ഇക്കഴിഞ്ഞ വെളളിയാഴ്ച്ചയാണ് പാലക്കാടുളള പിരായിരി പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്.

21 അംഗ ഭരണസമിതിയില്‍ യുഡിഎഫ് 10, എല്‍ഡിഎഫ് 8, ബിജെപി 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. സുഹറ ബഷീറിന് 11 ഉം, യുഡിഎഫിന്റെ ഷെറീന ബഷീറിന് പത്തും വോട്ടുകള്‍ ലഭിച്ചു. ബിജെപി അംഗങ്ങള്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ പഞ്ചായത്തില്‍ സിപിഎം-ബിജെപി കൂട്ടുകെട്ടാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അവര്‍ വോട്ടുചെയ്തതില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നും ബിജെപിയുമായി ഒരു ബന്ധവുമില്ലെന്നുമാണ് എല്‍ഡിഎഫ് വിഷയത്തില്‍ പ്രതികരിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ബിജെപി അംഗങ്ങള്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ല. ഇതോടെ കോണ്‍ഗ്രസ് അംഗം സാദിഖ് ബാഷ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുളള വോട്ടെടുപ്പ് ഈ മാസം തന്നെ നടക്കുമെന്നാണ് വിവരം.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 3 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 3 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 3 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 3 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 3 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More