ലക്നൗ: മഹാരാഷ്ട്രയില്‍ അജിത് പവാറുള്പ്പെടെയുളള എന്‍സിപി എംഎല്‍എമാര്‍ ഷിന്‍ഡെ-ഫട്നാവിസ് സര്‍ക്കാരിന്റെ ഭാഗമായതിനുപിന്നാലെ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും യുപി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ബിജെപി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും ജനവിധിയെ അവഹേളിക്കുകയും ചെയ്യുകയാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. മറ്റ് പാര്‍ട്ടികളെ പിളര്‍ത്തുന്നത് അഴിമതിക്ക് തുല്യമല്ലേ എന്ന് ചോദിച്ച അദ്ദേഹം ബിജെപിയുടെ പരീക്ഷണങ്ങളെല്ലാം പരാജയപ്പെടുമെന്നും പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ബിജെപി ഓരോ പരീക്ഷണങ്ങള്‍ നടത്തുകയാണ്. അഴിമതി അവസാനിപ്പിക്കുമെന്ന് അവര്‍ എപ്പോഴും പറയുന്നുണ്ട്. പാര്‍ട്ടികളെ പിളര്‍ക്കുന്നത് അഴിമതിക്ക് തുല്യമല്ലേ? മറ്റ് പാര്‍ട്ടികളുടെ എംഎല്‍എമാരെ തങ്ങളുടെ പക്ഷത്ത് കൊണ്ടുവരാന്‍ അവര്‍ എന്തൊക്കെ ആനുകൂല്യങ്ങളാണ് നല്‍കുന്നത്. അത് അഴിമതിയല്ലേ? ഇത്തരം പ്രവൃത്തികളിലൂടെ അവര്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും ജനവിധിയെ അവഹേളിക്കുകയുമാണ് ചെയ്യുന്നത്. എത്ര ശ്രമിച്ചാലും ബിജെപിയുടെ ഇത്തരം പരീക്ഷണങ്ങള്‍ വിജയിക്കില്ല'- അഖിലേഷ് യാദവ് പറഞ്ഞു. 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ സമാദ് വാദി പാര്‍ട്ടിക്കും സഖ്യകക്ഷികള്‍ക്കും ചരിത്ര വിജയമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.