ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; ബിജെപി നേതാവ് അറസ്റ്റില്‍

ഭോപ്പാല്‍: ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബിജെപി നേതാവ് അറസ്റ്റില്‍. സിദ്ധിയിലെ പ്രാദേശിക നേതാവായ പര്‍വേഷ് ശുക്ല എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ദേശീയ സുരക്ഷാനിയമവും എസ് സി എസ് ടി നിയമവും ചുമത്തി കേസെടുത്തിരുന്നു. പ്രതിയെ ചോദ്യംചെയ്ത് വരികയാണെന്നും കൂടുതല്‍ നിയമനടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കുമെന്നും സിദ്ധി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അഞ്ജുലത പട്‌ലെ പറഞ്ഞു. മധ്യപ്രദേശിലെ ബിജെപി എംഎല്‍എയായ കേദാര്‍നാഥ് ശുക്ലയുടെ അടുത്ത സഹായിയാണ് അറസ്റ്റിലായ പര്‍വേഷ് ശുക്ല. 

കഴിഞ്ഞ ദിവസമാണ് പര്‍വേഷ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഒരു കടത്തിണ്ണയില്‍ ഇരിക്കുകയായിരുന്ന ആദിവാസി യുവാവിനടുത്തേക്ക് എത്തിയ പര്‍വേഷ് സിഗരറ്റുവലിച്ചുകൊണ്ട് അയാളുടെ മുഖത്തും തലയിലും മൂത്രമൊഴിക്കുകയായിരുന്നു. ആദിവാസി യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും റിപ്പോര്‍ട്ടുണ്ട്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പര്‍വേഷ് ശുക്ല തന്റെ അനുയായി ആണെന്നത് കോണ്‍ഗ്രസിന്റെ ആരോപണമാണെന്നും പ്രതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി കേദാര്‍നാഥ് ശുക്ല രംഗത്തെത്തി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വ്യാപക പ്രതിഷേധമാണ് പര്‍വേഷ് ശുക്ലക്കെതിരെ ഉയരുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് അല്‍പ്പമെങ്കിലും നാണവും മനുഷ്യത്തവുമുണ്ടെങ്കില്‍ പാവപ്പെട്ടവനെതിരെ ഉപയോഗിക്കുന്ന ബുള്‍ഡോസര്‍ ഈ ബിജെപി പ്രവര്‍ത്തകനെതിരെ ഉപയോഗിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ് പറഞ്ഞത്. വീഡിയോ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും കുറ്റവാളിയെ അറസ്റ്റ് ചെയ്യാനും കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന്‍ പ്രതികരിച്ചു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More